---
title: "പാലോട് പടക്ക നിർമ്മാണശാലയിൽ വൻ പൊട്ടിത്തെറി;  നാല്പത്തഞ്ചുകാരന്  ഗുരുതര പരിക്ക് "
english_title: "Massive explosion at Palode firecracker factory."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340278/massive-explosion-at-palode-firecracker-factory-new"
published_at: "2026-02-05T12:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984457543557_blast.jpg"
keywords: []
---

# പാലോട് പടക്ക നിർമ്മാണശാലയിൽ വൻ പൊട്ടിത്തെറി;  നാല്പത്തഞ്ചുകാരന്  ഗുരുതര പരിക്ക് 

> **Lead Summary:** **തിരുവനന്തപുരം : ** തിരുവനന്തപുരം പാലോട് പടക്ക നിർമ്മാണശാലയിൽ വൻ പൊട്ടിത്തെറി. അപകടത്തിൽ നിർമ്മാണശാല ഉടമയായ നന്ദിയോട് – ആനക്കുഴി സ്വദേശി സജിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സ്ഫോടനം നടന്നത്.

## Article Content

**തിരുവനന്തപുരം : ** തിരുവനന്തപുരം പാലോട് പടക്ക നിർമ്മാണശാലയിൽ വൻ പൊട്ടിത്തെറി. അപകടത്തിൽ നിർമ്മാണശാല ഉടമയായ നന്ദിയോട് – ആനക്കുഴി സ്വദേശി സജിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സ്ഫോടനം നടന്നത്.

മുഖത്തും കൈയ്യിലുമാണ് പരിക്കേറ്റു. പടക്കം കെട്ടുന്നതിനിടെയാണ് അപകടം നടന്നത്. സജിന് 50 ശതമാനത്തോളം പൊളളലേറ്റതായാണ് വിവരം. ലൈസൻസ് സജിന്റെ പിതാവിന്‍റെ പേരിലാണ് ഉള്ളത്.

പൊട്ടിത്തെറിയെ തുടർന്ന് പാലോട് പൊലീസ് നിർമ്മാണശാലയിലെ രണ്ട് റൂമുകൾ സീൽ ചെയ്തു. പടക്ക് കെട്ടുന്നതിനിടെ തിരി സ്പാർക്ക് ആയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു.

ഈ മേഖലയിൽ തുടർച്ചയായി പടക്കശാല അപകടങ്ങൾ സംഭവിക്കുന്ന പശ്ചാത്തലത്തിൽ, പോലീസ് അതീവ ജാഗ്രതയിലാണ്. സംഭവത്തിൽ റവന്യൂ, ഫയർഫോഴ്സ് വകുപ്പുകളുടെ സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് പാലോട് പോലീസ് ജില്ലാ കളക്ടർക്ക് കത്ത് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340278/massive-explosion-at-palode-firecracker-factory-new)