---
title: "തോർത്തിൽ ആയുസ്സൊടുക്കി; എലപ്പുള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Class 7 student found hanging inside house in Elappulli"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340269/class-7-student-found-hanging-inside-house-in-elappulli-new"
published_at: "2026-02-05T12:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69843e48cadd0_dead.jpg"
keywords: []
---

# തോർത്തിൽ ആയുസ്സൊടുക്കി; എലപ്പുള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **പാലക്കാട് : ** ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. എലപ്പുള്ളി പോക്കാന്തോട് വിശ്വജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കഴുത്തിൽ തോർത്ത് ഉപയോഗിച്ചാണ് തൂങ്ങിയിട്ടുള്ളത്.

## Article Content

**പാലക്കാട് : ** ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. എലപ്പുള്ളി പോക്കാന്തോട് വിശ്വജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കഴുത്തിൽ തോർത്ത് ഉപയോഗിച്ചാണ് തൂങ്ങിയിട്ടുള്ളത്.

രാവിലെ കുളിക്കാൻ കയറി തിരിച്ച് ഇറങ്ങാൻ സമയം വൈകിയപ്പോൾ രക്ഷിതാക്കൾ കുളിമുറി വാതിൽ പൊളിച്ചു നോക്കുകയായിരുന്നു. അപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മറ്റു ദുരൂഹതകളില്ലെന്നാണ് കസബ പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പോൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

* (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340269/class-7-student-found-hanging-inside-house-in-elappulli-new)