---
title: " കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തി; പാപ്പന് ദാരുണാന്ത്യം"
english_title: "Man dies after being hit by elephant trunk"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340261/man-dies-after-being-hit-by-elephant-trunk"
published_at: "2026-02-05T11:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698434840c99a_dead.jpg"
keywords: []
---

#  കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തി; പാപ്പന് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: **ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പൻ മരിച്ചു . ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പൻ മരിച്ചു . ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്.

തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തിലാണ് ദാരുണ സംഭവം . ആന പെട്ടെന്ന് പ്രകോപിതനാവുകയും ആനയെ കുളിപ്പിക്കുന്നതിനിടെ  തുമ്പിക്കൈ കൊണ്ട് വിഷ്ണുവിനെ വെള്ളത്തിലേക്ക് അടിച്ചുതാഴ്ത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം . 

ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി കാപ്പുകാട് കേന്ദ്രത്തിൽ പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340261/man-dies-after-being-hit-by-elephant-trunk)