---
title: "നെഞ്ചിടിപ്പ് കുറയുന്നു, സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം ...: ഒറ്റയടിക്ക് കുറഞ്ഞത് 3680 രൂപ!"
english_title: "Gold price in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340252/gold-price-in-kerala"
published_at: "2026-02-05T11:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69842eb401ffd_gold.jpg"
keywords: []
---

# നെഞ്ചിടിപ്പ് കുറയുന്നു, സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം ...: ഒറ്റയടിക്ക് കുറഞ്ഞത് 3680 രൂപ!

> **Lead Summary:** **കോഴിക്കോട് : **ആശ്വാസം ... കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ മാറ്റങ്ങൾക്ക് ശേഷം പവൻ വിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

## Article Content

**കോഴിക്കോട് : **ആശ്വാസം ... കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ മാറ്റങ്ങൾക്ക് ശേഷം പവൻ വിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 14,155 രൂപക്കും പവൻ 1,13,240 രൂപക്കുമാണ് വിൽപന പുരോഗമിക്കുന്നത്. 18 കാരറ്റിന് ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായി.

പവന് 3008 രൂപയാണ് ഇടിഞ്ഞത്. ബുധനാഴ്ച വൈകിട്ട് ഗ്രാമിന് 100 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുറയുന്നുണ്ട്. ട്രോയ് ഔൺസിന് വില 54.77 ഡോളർ കുറഞ്ഞ് 4870.1 ഡോളറിലാണ് നിലവിൽ വിൽപന പുരോഗമിക്കുന്നത്.

ബുധനാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 605 രൂപയും പവന് 4840 രൂപയും കൂടി. ഇതോടെ സ്വർണവില വിപണിയിൽ ഗ്രാമിന് 14,715 രൂപയും പവന് 1,17,720 രൂപയുമായി ഉയർന്നിരുന്നു.

ആഗോള വിപണിയിലെ വിലവ്യത്യാസമാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ വില ഉയർന്നാൽ വരും ദിവസങ്ങളിൽ കേരളത്തിലും പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340252/gold-price-in-kerala)