---
title: "മുതിർന്ന കോൺഗ്രസ് നേതാവും മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു"
english_title: "Former Mavelikkara MLA MMurali passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340242/former-mavelikkara-mla-mmurali-passes-away"
published_at: "2026-02-05T10:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69842633b93f0_mla.jpg"
keywords: []
---

# മുതിർന്ന കോൺഗ്രസ് നേതാവും മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

> **Lead Summary:** ** ആലപ്പുഴ: **മുതിർന്ന കോൺഗ്രസ് നേതാവും മാവേലിക്കര മുൻ എം.എൽ.എയുമായ എം. മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

## Article Content

** ആലപ്പുഴ: **മുതിർന്ന കോൺഗ്രസ് നേതാവും മാവേലിക്കര മുൻ എം.എൽ.എയുമായ എം. മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

തുടർച്ചയായി മൂന്ന് തവണ മാവേലിക്കര മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചാണ് നിയമസഭയിൽ എത്തിയത്. പിന്നീട് കായംകുളത്തും ചെങ്ങന്നൂരിലും മത്സരിച്ചെങ്കിലും വിജയിച്ചില്ല.

സ്പീക്കർ സ്ഥാനത്തേക്ക് പ്രതിപക്ഷ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കെഎസ് യുവിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. 1972 മുതൽ 77 വരെ കെ എസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ആയിരുന്നു.

1982 മുതൽ ഏഴു വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എഐസിസി അംഗമാണ്. മാവേലിക്കര ചെന്നിത്തല ചെറുകോലില്‍ മാധവൻ പിള്ളയുടെയും രാജമ്മയുടെയും മകനാണ്.രമാദേവിയാണ് ഭാര്യ.മക്കൾ: ഡോ. മിഥുൻ മുരളി, മൃദുൽ മുരളി, മൃണാൾ മുരളി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340242/former-mavelikkara-mla-mmurali-passes-away)