---
title: "സിപിഎമ്മിന് കനത്ത തിരിച്ചടി; സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിലേക്ക്"
english_title: "CPM martyr Vishnu's brother Vinod joins Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340236/cpm-martyr-vishnus-brother-vinod-joins-congress"
published_at: "2026-02-05T10:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69842131615da_congress.jpg"
keywords: []
---

# സിപിഎമ്മിന് കനത്ത തിരിച്ചടി; സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിലേക്ക്

> **Lead Summary:** **തിരുവനന്തപുരം : **തിരുവനന്തപുരം വഞ്ചിയൂരിലെ രാഷ്ട്രീയ മേഖലകളിൽ വൻ ചർച്ചകൾക്ക് തുടക്കമിട്ട്, സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിലേക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കെപിസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിക്കും.

## Article Content

**തിരുവനന്തപുരം : **തിരുവനന്തപുരം വഞ്ചിയൂരിലെ രാഷ്ട്രീയ മേഖലകളിൽ വൻ ചർച്ചകൾക്ക് തുടക്കമിട്ട്, സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിലേക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കെപിസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിക്കും.

വിഷ്ണുവിന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തതായി വിനോദ് ആരോപിച്ചിരുന്നു. ഫണ്ട്‌ തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നൽകിയെന്നും മന്ത്രി വി. ശിവൻകുട്ടിയാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം.

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുൻ ലോക്കൽ സെക്രട്ടറി രവീന്ദ്രൻ അഞ്ച് ലക്ഷം വകമാറ്റിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തരം താഴ്ത്തിയ ലോക്കല്‍ സെക്രട്ടറിക്ക് സിഐടിയു ജില്ലാ സെക്രട്ടറി പദവി നല്‍കുകയും ചെയ്തു.

2008 ലാണ് വഞ്ചിയൂരിൽ വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്‍റെ മരണത്തിന് പിന്നാലെയാണ് പാര്‍ട്ടി ഫണ്ട് സ്വരൂപിച്ചത്. ആരോപണത്തിന് പിന്നാലെ വിഷ്ണുവിന്‍റെ സഹോദരൻ വിനോദ് സിപിഎം വിടാൻ ഒരുങ്ങിയത്.

പത്തുലക്ഷം രൂപയാണ് രക്ഷസാക്ഷി ഫണ്ടായി സ്വരൂപിച്ചിരുന്നെന്ന് സഹോദരൻ വിനോദ് പറഞ്ഞു. 'അഞ്ചു ലക്ഷം രൂപ അമ്മയുടെ പേരിൽ നൽകി.ബാക്കി അഞ്ചുലക്ഷം പാർട്ടിയുടെ അക്കൗണ്ടിൽ സൂക്ഷിച്ചു. ഈ പണം രവീന്ദ്രൻ സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചു.

ഇക്കാര്യം 15 വർഷം കഴിഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ സ്ഥാനങ്ങളിൽ നിന്ന് നീക്കുകയും പാർട്ടി അംഗമായി തരംതാഴ്ത്തുകയും ചെയ്തു.പിന്നീട് ഇയാളെ സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയാക്കി.ഇത് ഞങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കില്ല' വിഷ്ണുവിന്റെ സഹോദരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340236/cpm-martyr-vishnus-brother-vinod-joins-congress)