---
title: "മൈദയും ഓയിലുമില്ല! മധുരക്കിഴങ്ങ് കൊണ്ട് സൂപ്പർ ഹെൽത്തി ബ്രൗണി തയ്യാറാക്കാം "
english_title: "Healthy brownie with sweet potato"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340229/healthy-brownie-with-sweet-potato"
published_at: "2026-02-05T09:46:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698419b781d26_tru5.jpg"
keywords: []
---

# മൈദയും ഓയിലുമില്ല! മധുരക്കിഴങ്ങ് കൊണ്ട് സൂപ്പർ ഹെൽത്തി ബ്രൗണി തയ്യാറാക്കാം 

> **Lead Summary:** **[ **ആരോഗ്യകരവും രുചികരവുമായ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു സവിശേഷ വിഭവം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മധുരക്കിഴങ്ങ് ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന 'ഗ്ലൂട്ടൻ ഫ്രീ മധുരക്കിഴങ്ങ് ബ്രൗണി' എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

**[ **ആരോഗ്യകരവും രുചികരവുമായ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു സവിശേഷ വിഭവം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മധുരക്കിഴങ്ങ് ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന 'ഗ്ലൂട്ടൻ ഫ്രീ മധുരക്കിഴങ്ങ് ബ്രൗണി' എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

മൈദയോ, ബട്ടറോ, ഓയിലോ ചേർക്കാതെ തയ്യാറാക്കുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പോഷകപ്രദമാണ്.

**ആവശ്യമായ ചേരുവകൾ**

*മധുരക്കിഴങ്ങ്: 2-3 എണ്ണം (ആവിയിൽ വേവിച്ചത്)*

*ചോക്ലേറ്റ് പൗഡർ (Cocoa Powder): ആവശ്യത്തിന്*

*പീനട്ട് ബട്ടർ: 2 വലിയ സ്പൂൺ*

*ശർക്കര പാനി: മധുരത്തിന് ആവശ്യമായത്*

*നട്‌സ് (അണ്ടിപ്പരിപ്പ്, ബദാം എന്നിവ): അലങ്കരിക്കാൻ*

**തയ്യാറാക്കുന്ന വിധം**

ആദ്യം മധുരക്കിഴങ്ങ് നന്നായി കഴുകി കഷണങ്ങളാക്കി മുറിക്കുക. ഇത് ആവിയിൽ വച്ച് നന്നായി വേവിച്ചെടുക്കുക. വെന്തതിനുശേഷം ചൂടാറുമ്പോൾ തൊലി കളഞ്ഞെടുക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന മധുരക്കിഴങ്ങ് കഷണങ്ങൾ, ചോക്ലേറ്റ് പൗഡർ, പീനട്ട് ബട്ടർ, മധുരത്തിനായി ശർക്കര പാനി എന്നിവ ചേർക്കുക.

ഇവയെല്ലാം ചേർത്ത് നല്ല മയമുള്ള പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക.ഒരു ബേക്കിംഗ് പാത്രത്തിൽ അല്പം നെയ്യോ വെണ്ണയോ തടവി തയ്യാറാക്കിയ മിശ്രിതം അതിലേക്ക് ഒഴിക്കുക. ഇതിന് മുകളിലായി നട്‌സ് മുറിച്ചത് വിതറി ഭംഗിയാക്കാം.

ഓവനിലോ പ്രഷർ കുക്കറിലോ വെച്ച് ഈ മിശ്രിതം നന്നായി ബേക്ക് ചെയ്തെടുക്കുക. പതുപതുത്തതും രുചികരവുമായ ഹെൽത്തി ബ്രൗണി തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340229/healthy-brownie-with-sweet-potato)