---
title: "യൂറിക് ആസിഡ് കൂടുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ സന്ധിവേദന വില്ലനാകും!"
english_title: "don't avoid these foods, arthritis will become a problem"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340225/dont-avoid-these-foods-arthritis-will-become-a-problem"
published_at: "2026-02-05T09:29:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698415c4e0ece_tru3.jpg"
keywords: []
---

# യൂറിക് ആസിഡ് കൂടുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ സന്ധിവേദന വില്ലനാകും!

> **Lead Summary:** **[ **ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നത് സന്ധിവേദനയ്ക്കും വൃക്കരോഗങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിൽ, കൃത്യമായ ഭക്ഷണക്രമം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

## Article Content

**[ **ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നത് സന്ധിവേദനയ്ക്കും വൃക്കരോഗങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിൽ, കൃത്യമായ ഭക്ഷണക്രമം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സന്ധികളിൽ ക്രിസ്റ്റലുകൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന 'ഗൗട്ട്' എന്ന സന്ധിവാതവും വൃക്കയിലെ കല്ലുകളുമാണ് ഉയർന്ന യൂറിക് ആസിഡ് മൂലമുണ്ടാകുന്ന പ്രധാന വെല്ലുവിളികൾ. ഭക്ഷണത്തിലെ 'പ്യൂരിൻ' എന്ന ഘടകം വിഘടിക്കുമ്പോഴാണ് ശരീരത്തിൽ യൂറിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നത്.

അതിനാൽ പ്യൂരിൻ അധികമായി അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക എന്നതാണ് ഇത് കുറയ്ക്കാനുള്ള പ്രധാന വഴി.

**ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ**

യൂറിക് ആസിഡ് കൂടുതലുള്ളവർ റെഡ് മീറ്റ് അഥവാ ചുവന്ന മാംസം ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഉചിതം. ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന പ്യൂരിൻ ശരീരത്തിൽ പെട്ടെന്ന് ആസിഡ് നില വർദ്ധിപ്പിക്കും.

സമാനമായ രീതിയിൽ സമുദ്രവിഭവങ്ങളും കടൽ മത്സ്യങ്ങളും ഗൗട്ട് രോഗികൾക്ക് ദോഷകരമായി ബാധിക്കാറുണ്ട്. പ്രത്യേകിച്ച് ചെമ്മീൻ, ഞണ്ട്, മത്തി തുടങ്ങിയവയുടെ ഉപയോഗം സന്ധികളിലെ വീക്കവും വേദനയും വർദ്ധിപ്പിക്കാൻ കാരണമാകും.

മധുരപാനീയങ്ങളും അമിതമായി മധുരം ചേർത്ത ഭക്ഷണങ്ങളും യൂറിക് ആസിഡ് ഉത്പാദനം വേഗത്തിലാക്കുന്നവയാണ്. കൂടാതെ, പാക്കറ്റ് ഭക്ഷണങ്ങൾ, പ്രിസർവേറ്റീവുകൾ ചേർത്ത ഫാസ്റ്റ് ഫുഡുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ആസിഡ് നില കുറയ്ക്കാനും സഹായിക്കും.

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ആഹാരപദാർത്ഥങ്ങളും ഡയറ്റിൽ നിന്ന് മാറ്റേണ്ടതുണ്ട്. ഇതിനെല്ലാ പുറമെ, അമിതമായ മദ്യപാനം ശരീരത്തിന്റെ സ്വാഭാവികമായ ആസിഡ് പുറന്തള്ളൽ പ്രക്രിയയെ തടസ്സപ്പെടുത്തുന്നതിനാൽ ഇത് പൂർണ്ണമായും ഉപേക്ഷിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340225/dont-avoid-these-foods-arthritis-will-become-a-problem)