---
title: "കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി, ഒപ്പം ഉണ്ടായിരുന്ന ആളെ കാണാനില്ല, അന്വേഷണമാരംഭിച്ച് പൊലീസ്"
english_title: "Woman found dead at lodge in Parassinikkadav Kannur man missing police launch investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340219/woman-found-dead-at-lodge-in-parassinikkadav-kannur-man-missing-police-launch-investigation"
published_at: "2026-02-05T08:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69840e050ff65_found_dead.jpg"
keywords: []
---

# കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി, ഒപ്പം ഉണ്ടായിരുന്ന ആളെ കാണാനില്ല, അന്വേഷണമാരംഭിച്ച് പൊലീസ്

> **Lead Summary:** **കണ്ണൂര്‍: ( **[www.truevisionnews.com]** ) **കണ്ണൂര്‍ പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം. ചെറുകുന്ന് മുട്ടിൽ സ്വദേശിനിയും അയ്യോത്ത് താമസക്കാരിയുമായ സീമയാണ് മരണപ്പെട്ടത്. സ്ത്രീയുടെ കൂടെയുണ്ടായിരുന്ന അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയന്‍ എന്നയാളോടൊപ്പമാണ് അയല്‍വാസിയായ സ്ത്രീ ലോഡ്ജില്‍ എത്തിയത്.

## Article Content

**കണ്ണൂര്‍: ( **[www.truevisionnews.com]** ) **കണ്ണൂര്‍ പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം. ചെറുകുന്ന് മുട്ടിൽ സ്വദേശിനിയും അയ്യോത്ത് താമസക്കാരിയുമായ സീമയാണ് മരണപ്പെട്ടത്. സ്ത്രീയുടെ കൂടെയുണ്ടായിരുന്ന അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയന്‍ എന്നയാളോടൊപ്പമാണ് അയല്‍വാസിയായ സ്ത്രീ ലോഡ്ജില്‍ എത്തിയത്.

കൂടെയുണ്ടായിരുന്ന വിജയനെ കാണാതായി. പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയിലാണ് സ്ത്രീയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഭർത്താവ് മരണപ്പെട്ട സീമക്ക് രണ്ട് മക്കൾ ഉണ്ട്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340219/woman-found-dead-at-lodge-in-parassinikkadav-kannur-man-missing-police-launch-investigation)