---
title: "എലിക്കുവെച്ച വിഷം വീണ ഗ്ലാസിൽ വെള്ളം കുടിച്ചു, ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു"
english_title: "Housewife dies after drinking water from glass containing rat poison"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340212/housewife-dies-after-drinking-water-from-glass-containing-rat-poison"
published_at: "2026-02-05T08:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984068777e5b_death.jpg"
keywords: []
---

# എലിക്കുവെച്ച വിഷം വീണ ഗ്ലാസിൽ വെള്ളം കുടിച്ചു, ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** **രാജപുരം: ( **[www.truevisionnews.com]** )** കാസർകോട് വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കോളിച്ചാൽ മൊട്ടയംകൊച്ചിയിൽ സജീവന്റെ ഭാര്യ ബി പി ശോഭനആണ് മരിച്ചത്. എലിക്ക് വിഷം വെയ്ക്കുന്നതിനിടെ അത് തെറിച്ച് ഗ്ലാസിൽ വീഴുകയും ഈ ഗ്ലാസിൽ ശോഭന വെള്ളം കുടിക്കുകയും ചെയ്തിരുന്നു.

## Article Content

**രാജപുരം: ( **[www.truevisionnews.com]** )** കാസർകോട് വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കോളിച്ചാൽ മൊട്ടയംകൊച്ചിയിൽ സജീവന്റെ ഭാര്യ ബി പി ശോഭനആണ് മരിച്ചത്. എലിക്ക് വിഷം വെയ്ക്കുന്നതിനിടെ അത് തെറിച്ച് ഗ്ലാസിൽ വീഴുകയും ഈ ഗ്ലാസിൽ ശോഭന വെള്ളം കുടിക്കുകയും ചെയ്തിരുന്നു.

വെള്ളം കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. സനീഷ്, സചിത്ര എന്നിവരാണ് മക്കൾ. മരുമക്കൾ: ശാന്തി, സനീഷ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340212/housewife-dies-after-drinking-water-from-glass-containing-rat-poison)