---
title: "ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേട് കേസ് ; സുനിൽകുമാർ പോറ്റി റിമാൻഡിൽ"
english_title: "Sabarimala ghee sale irregularities; Sunil Kumar Potti remanded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340208/sabarimala-ghee-sale-irregularities-sunil-kumar-potti-remanded-new"
published_at: "2026-02-05T07:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983fa1ae95bf_6.jpg"
keywords: []
---

# ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേട് കേസ് ; സുനിൽകുമാർ പോറ്റി റിമാൻഡിൽ

> **Lead Summary:** **കൊല്ലം:** ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ജീവനക്കാരൻ സുനിൽകുമാർ പോറ്റിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത്തിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. പത്തനംതിട്ട വിജിലൻസ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

## Article Content

**കൊല്ലം:** ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ജീവനക്കാരൻ സുനിൽകുമാർ പോറ്റിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത്തിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. പത്തനംതിട്ട വിജിലൻസ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ശബരിമലയിൽ കീഴ്ശാന്തിയായിരുന്ന സുനിൽകുമാർ പോറ്റി നെയ്യ് കൗണ്ടറിന്റെ ചുമതലയിലിരിക്കെ വൻതുക വെട്ടിച്ചുവെന്നാണ് കണ്ടെത്തൽ. 80,000-ത്തിലധികം പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 34 ലക്ഷത്തോളം രൂപ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടയ്ക്കാതെ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഈ കേസിലെ 13-ാം പ്രതിയാണ് ഇയാൾ. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സംഭവത്തിൽ സുനിൽകുമാർ പോറ്റിയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പണം ബോർഡിലേക്ക് എത്തുന്നതിൽ ഉദ്യോഗസ്ഥന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് പ്രത്യേക സംഘത്തെ വെച്ച് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടപടികൾ ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340208/sabarimala-ghee-sale-irregularities-sunil-kumar-potti-remanded-new)