---
title: "ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും"
english_title: "Court to consider Shimjita's custody application today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340206/court-to-consider-shimjitas-custody-application-today"
published_at: "2026-02-05T06:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983f24a6f69d_4.jpg"
keywords: []
---

# ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** **കോഴിക്കോട്:** ബസ്സിലെ ലൈംഗിക അതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

## Article Content

**കോഴിക്കോട്:** ബസ്സിലെ ലൈംഗിക അതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന സ്വകാര്യ ബസ്സിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനായി പ്രതിയെ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം.

ദീപക്കിനെതിരെ ഇൻസ്റ്റഗ്രാമിലൂടെ ഷിംജിത ഉന്നയിച്ച ആരോപണങ്ങളും ദൃശ്യങ്ങളുമാണ് അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. നിലവിൽ റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340206/court-to-consider-shimjitas-custody-application-today)