---
title: "ശബരിമല സ്വർണ്ണ മോഷണക്കേസ്; എസ് ഐ ടിയെ പ്രശംസിച്ച ഹൈക്കോടതി നടപടി വ്യാജ പ്രചാരണങ്ങൾക്കുള്ള കനത്ത തിരിച്ചടി - വി എൻ വാസവൻ"
english_title: "High Court's action praising SIT is a major setback to false propaganda - VN Vasavan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340205/high-courts-action-praising-sit-is-a-major-setback-to-false-propaganda-vn-vasavan"
published_at: "2026-02-05T06:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983ed0fa22e7_3.jpg"
keywords: []
---

# ശബരിമല സ്വർണ്ണ മോഷണക്കേസ്; എസ് ഐ ടിയെ പ്രശംസിച്ച ഹൈക്കോടതി നടപടി വ്യാജ പ്രചാരണങ്ങൾക്കുള്ള കനത്ത തിരിച്ചടി - വി എൻ വാസവൻ

> **Lead Summary:** തിരുവനന്തപുരം:ശബരിമല സ്വർണ്ണ മോഷണക്കേസിലെ അന്വേഷണ സംഘത്തെ പ്രശംസിച്ച ഹൈക്കോടതി നടപടി വ്യാജ പ്രചാരണങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണെന്ന് മന്ത്രി വി.എൻ. വാസവൻ.

## Article Content

തിരുവനന്തപുരം:ശബരിമല സ്വർണ്ണ മോഷണക്കേസിലെ അന്വേഷണ സംഘത്തെ പ്രശംസിച്ച ഹൈക്കോടതി നടപടി വ്യാജ പ്രചാരണങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണെന്ന് മന്ത്രി വി.എൻ. വാസവൻ.

കള്ളം പ്രചരിപ്പിച്ചവർക്കുള്ള മറുപടി കോടതി തന്നെ നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതും മന്ത്രി ചൂണ്ടിക്കാട്ടി.

ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം നിയമസഭാ സമ്മേളനം തുടർച്ചയായി തടസ്സപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന ചർച്ച ചെയ്യാനോ ബജറ്റ് ചർച്ചകളിൽ പങ്കെടുക്കാനോ തയ്യാറാകാതെ പ്രതിപക്ഷം ഒളിച്ചോടുകയാണ്.

സഭാനടപടികൾ അലങ്കോലപ്പെടുത്തിയ പ്രതിപക്ഷം പൊതുജനത്തോടു മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നുണകൾ പ്രചരിപ്പിച്ച് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച പ്രതിപക്ഷം കോടതിയിലും സഭയിലും ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണെന്നും വി.എൻ. വാസവൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340205/high-courts-action-praising-sit-is-a-major-setback-to-false-propaganda-vn-vasavan)