---
title: "ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് ഇന്ന് വിധി പറയും"
english_title: "Judgement to be delivered on Unnikrishnan Potty's bail plea today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340204/judgement-to-be-delivered-on-unnikrishnan-pottys-bail-plea-today"
published_at: "2026-02-05T06:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983e9c1d15f5_2.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് ഇന്ന് വിധി പറയും

> **Lead Summary:** **കൊല്ലം: **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും.

## Article Content

**കൊല്ലം: **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും.

കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തെ ജയിൽവാസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രതി സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചത്. കഴിഞ്ഞദിവസം ഹർജിയിൽ വാദം പൂർത്തിയായിരുന്നു.

അന്വേഷണസംഘം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഈ കേസിലും പോറ്റിക്ക് ജാമ്യം ലഭിക്കാനാണ് സാധ്യത. ദ്വാരപാലക കേസിൽ ഇയാൾക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

കേസിലെ മറ്റ് പ്രതികളായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. മറ്റൊരു പ്രതിയായ എസ്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340204/judgement-to-be-delivered-on-unnikrishnan-pottys-bail-plea-today)