---
title: "നാവിൽ വെള്ളമൂറുന്ന നാടൻ ചിക്കൻ അച്ചാർ; എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "Mouth-watering local chicken pickle; easy to prepare"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340191/mouth-watering-local-chicken-pickle-easy-to-prepare"
published_at: "2026-02-04T23:21:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983878882cc1_19.jpg"
keywords: []
---

# നാവിൽ വെള്ളമൂറുന്ന നാടൻ ചിക്കൻ അച്ചാർ; എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** **ന**ല്ല എരിവും പുളിയും മസാലയും ഒത്തുചേർന്ന ചിക്കൻ അച്ചാർ ചോറിനും ചപ്പാത്തിക്കും ഒപ്പം ഒരു മികച്ച കോമ്പിനേഷനാണ്. അധികം അധ്വാനമില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതും മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതുമായ ഒരു കിടിലൻ ചിക്കൻ അച്ചാർ റെസിപ്പി താഴെ നൽകുന്നു.

## Article Content

**ന**ല്ല എരിവും പുളിയും മസാലയും ഒത്തുചേർന്ന ചിക്കൻ അച്ചാർ ചോറിനും ചപ്പാത്തിക്കും ഒപ്പം ഒരു മികച്ച കോമ്പിനേഷനാണ്. അധികം അധ്വാനമില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതും മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതുമായ ഒരു കിടിലൻ ചിക്കൻ അച്ചാർ റെസിപ്പി താഴെ നൽകുന്നു.

**ആവശ്യമായ സാധനങ്ങൾ**

**തയ്യാറാക്കുന്ന വിധം**

ആദ്യമായി, കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങളിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് അരമണിക്കൂർ മാരിനേറ്റ് ചെയ്തു വെക്കുക. ശേഷം ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ കരിയാത്ത വിധം നന്നായി വറുത്തെടുത്ത് മാറ്റി വെക്കണം. അതേ എണ്ണയിൽ കടുക് പൊട്ടിച്ച ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇവ മൂത്തു വരുമ്പോൾ തീ കുറച്ച ശേഷം ബാക്കി പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ മൂപ്പിക്കണം. മസാല തയ്യാറായാൽ വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനമായി വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് തിളച്ചാലുടൻ തീ ഓഫ് ചെയ്യാം. നന്നായി തണുത്ത ശേഷം മാത്രം ഈ അച്ചാർ ഭരണികളിലേക്കോ കുപ്പികളിലേക്കോ മാറ്റുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340191/mouth-watering-local-chicken-pickle-easy-to-prepare)