---
title: "വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി എക്സൈസ്"
english_title: "Excise seizes large quantity of drugs at Walayar checkpost"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340190/excise-seizes-large-quantity-of-drugs-at-walayar-checkpost"
published_at: "2026-02-04T23:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983869506e4d_18.jpg"
keywords: []
---

# വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി എക്സൈസ്

> **Lead Summary:** **മലപ്പുറം: **കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം എക്സൈസ് പിടികൂടി. വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന പരിശോധനയിൽ കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 230 ഗ്രാം മെത്താംഫിറ്റമിനുമായി മലപ്പുറം ചെങ്ങോട്ടൂർ സ്വദേശി സന്ദീപിനെ അറസ്റ്റ് ചെയ്തു.താമരശേരിയിൽ 37.406 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. വാവാട് സ്വദേശി അബൂബക്കർ സിദീഖ് എന്നയാളെയാണ് എക്സൈസ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.

## Article Content

**മലപ്പുറം: **കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം എക്സൈസ് പിടികൂടി. വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന പരിശോധനയിൽ കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 230 ഗ്രാം മെത്താംഫിറ്റമിനുമായി മലപ്പുറം ചെങ്ങോട്ടൂർ സ്വദേശി സന്ദീപിനെ അറസ്റ്റ് ചെയ്തു.താമരശേരിയിൽ 37.406 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. വാവാട് സ്വദേശി അബൂബക്കർ സിദീഖ് എന്നയാളെയാണ് എക്സൈസ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.

വാളയാറിൽ പിടികൂടിയ മയക്കുമരുന്ന് വ്യാവസായിക അടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ എത്തിച്ചതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. രമേഷിന്റെ മേൽനോട്ടത്തിൽ കെഎസ്ആർടിസി ബസ്സുകളിൽ നടത്തിയ തുടർച്ചയായ പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. അതിർത്തി കടന്നുള്ള ലഹരി വിതരണ ശൃംഖലയെ സംബന്ധിച്ചുള്ള അന്വേഷണം എക്സൈസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

വാളയാറിലെ പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ എൻ. പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ മുഹമ്മദ് റിയാസ്, പി.കെ. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള വലിയൊരു സംഘം പങ്കെടുത്തു. അതേസമയം, താമരശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ ഷാജി എൻ.കെ, ഷംസുദ്ധീൻ, വനിതാ ഉദ്യോഗസ്ഥയായ ആശ്മില ഷെറിൻ എന്നിവരടങ്ങുന്ന സംഘമാണ് താമരശ്ശേരിയിലെ ലഹരിവേട്ടയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.

സംസ്ഥാനത്തേക്ക് അതിർത്തികൾ വഴി ലഹരിമരുന്ന് എത്തുന്ന പശ്ചാത്തലത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340190/excise-seizes-large-quantity-of-drugs-at-walayar-checkpost)