---
title: " കൈക്കുള്ളിൽ ഒതുങ്ങിയില്ല ...! തൃശ്ശൂരിൽ കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; മൂന്ന് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍"
english_title: "Drunk dancing at Congress office in Thrissur; leaders suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340181/drunk-dancing-at-congress-office-in-thrissur-leaders-suspended-new"
published_at: "2026-02-04T22:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69837767b4175_party.jpg"
keywords: []
---

#  കൈക്കുള്ളിൽ ഒതുങ്ങിയില്ല ...! തൃശ്ശൂരിൽ കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; മൂന്ന് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

> **Lead Summary:** **തൃശ്ശൂർ : **തൃശ്ശൂരിൽ കോൺഗ്രസ് ഓഫീസിനുള്ളിൽ മദ്യപിച്ചെത്തി നൃത്തം ചെയ്ത പ്രവർത്തകർക്കെതിരെ പാർട്ടി കർശന നടപടി സ്വീകരിച്ചു. ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്ന് പേരെയാണ് സസ്പെൻ‍ഡ് ചെയ്തത്.

## Article Content

**തൃശ്ശൂർ : **തൃശ്ശൂരിൽ കോൺഗ്രസ് ഓഫീസിനുള്ളിൽ മദ്യപിച്ചെത്തി നൃത്തം ചെയ്ത പ്രവർത്തകർക്കെതിരെ പാർട്ടി കർശന നടപടി സ്വീകരിച്ചു. ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്ന് പേരെയാണ് സസ്പെൻ‍ഡ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും പാർട്ടിക്ക് വലിയ രീതിയിലുള്ള അപകീർത്തി ഉണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അച്ചടക്ക നടപടി.

ഓഫീസ് സെക്രട്ടറി ജോയ് കെജി, പ്രവർത്തകനായ മനാഫ് എന്നിവർക്ക് എന്നിവർക്കെതിരെയും നടപടി ഉണ്ട്. തൃശ്ശൂർ മണ്ണുത്തി മണ്ഡലം കമ്മറ്റി ഓഫീസിലാണ് സംഭവം. കോർപ്പറേഷൻ തെരഞ്ഞെടുപ്പ് സമയത്ത് ആണ് ഇവർ ഓഫീസിൽ മദ്യപിച്ച് നൃത്തം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340181/drunk-dancing-at-congress-office-in-thrissur-leaders-suspended-new)