---
title: "കൃഷിനാശ ധനസഹായം വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസ്; മുൻ കൃഷി ഓഫീസർ പിടിയിൽ"
english_title: "Former agriculture officer arrested for embezzling agricultural disaster relief funds by forging documents"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340170/former-agriculture-officer-arrested-for-embezzling-agricultural-disaster-relief-funds-by-forging-documents"
published_at: "2026-02-04T20:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983605402e77_10.jpg"
keywords: []
---

# കൃഷിനാശ ധനസഹായം വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസ്; മുൻ കൃഷി ഓഫീസർ പിടിയിൽ

> **Lead Summary:** **പാലക്കാട്: **കർഷകർക്കുള്ള കൃഷിനാശ ധനസഹായം വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ മുൻ കൃഷി ഓഫീസർ വിജിലൻസിന്റെ പിടിയിലായി. അഗളി കൃഷി ഭവനിലെ മുൻ ഉദ്യോഗസ്ഥനായ വെങ്കിടേശ്വര ബാബുവാണ് പിടിയിലായത്. ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ വിജിലൻസ് സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു.

## Article Content

**പാലക്കാട്: **കർഷകർക്കുള്ള കൃഷിനാശ ധനസഹായം വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ മുൻ കൃഷി ഓഫീസർ വിജിലൻസിന്റെ പിടിയിലായി. അഗളി കൃഷി ഭവനിലെ മുൻ ഉദ്യോഗസ്ഥനായ വെങ്കിടേശ്വര ബാബുവാണ് പിടിയിലായത്. ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ വിജിലൻസ് സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു.

കർഷകരുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് സർക്കാർ നൽകുന്ന നഷ്ടപരിഹാര തുക സ്വന്തം ആവശ്യങ്ങൾക്കായി മാറ്റുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. കേസിൽ കോടതി ശിക്ഷിച്ചിട്ടും കീഴടങ്ങാതെ ഒളിവിൽ പോയ വെങ്കിടേശ്വര ബാബുവിനെ മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് വിജിലൻസ് വലയിലാക്കിയത്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340170/former-agriculture-officer-arrested-for-embezzling-agricultural-disaster-relief-funds-by-forging-documents)