---
title: "അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വായ്പ തട്ടിപ്പ് കേസ്; ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ വിമർശനം"
english_title: "Loan fraud case related to Anil Ambani Group"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340167/loan-fraud-case-related-to-anil-ambani-group"
published_at: "2026-02-04T19:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698356421e60c_9.jpg"
keywords: []
---

# അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വായ്പ തട്ടിപ്പ് കേസ്; ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ വിമർശനം

> **Lead Summary:** അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 40,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡിക്കെതിരെയും സിബിഐക്കെതിരെയും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.

## Article Content

അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 40,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡിക്കെതിരെയും സിബിഐക്കെതിരെയും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.

അന്വേഷണത്തിൽ അകാരണമായ കാലതാമസമുണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഒട്ടേറെ ബാങ്കുകളിൽ നിന്ന് പരാതികൾ ലഭിച്ചിട്ടും ഒരൊറ്റ എഫ്‌ഐആർ മാത്രം രജിസ്റ്റർ ചെയ്ത സിബിഐ നടപടി നിയമപരമായ നടപടിക്രമങ്ങൾക്ക് നിരക്കാത്തതാണെന്ന് കോടതി നിരീക്ഷിച്ചു.

തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒത്തുകളി നടന്നിട്ടുണ്ടോ എന്ന കാര്യവും സിബിഐ വിശദമായി അന്വേഷിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

കേസ് അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. രണ്ട് ഏജൻസികളും അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

അതേസമയം, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ അനിൽ അംബാനി രാജ്യം വിടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340167/loan-fraud-case-related-to-anil-ambani-group)