---
title: "ഒമ്പതുവയസുകാരിയെ കടന്ന് പിടിച്ചു, നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ചു; 54കാരന് 14 വർഷം കഠിന തടവ്"
english_title: "pocso case 54 year old sentenced to 14 years rigorous imprisonment for molesting minor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340162/pocso-case-54-year-old-sentenced-to-14-years-rigorous-imprisonment-for-molesting-minor"
published_at: "2026-02-04T18:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698345bb8e1fe_sexual_assault.jpg"
keywords: []
---

# ഒമ്പതുവയസുകാരിയെ കടന്ന് പിടിച്ചു, നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ചു; 54കാരന് 14 വർഷം കഠിന തടവ്

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** ഒമ്പതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ 54കാരന് വിവിധ വകുപ്പുകളിലായി 14 വർഷം കഠിന തടവും 26000 രൂപ പിഴയ്ക്കും ശിക്ഷ. വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിനെയാണ് (എഡിസൺ 54) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** ഒമ്പതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ 54കാരന് വിവിധ വകുപ്പുകളിലായി 14 വർഷം കഠിന തടവും 26000 രൂപ പിഴയ്ക്കും ശിക്ഷ. വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിനെയാണ് (എഡിസൺ 54) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷം മൂന്നു മാസം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകളിൽ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണമെന്ന് കോടതി വിധിന്യായതിൽ പറഞ്ഞു.

2024ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പ്രതി കടന്ന് പിടിക്കുകയും ഉമ്മ വച്ചാൽ മാത്രമേ വിടു എന്നും പറയുകയായിരുന്നു. കുട്ടി കൈ വിടാൻ പറഞ്ഞിട്ടും ബേസിൽ ജോസഫ് വിട്ടില്ല. തുടർന്ന് കുട്ടി ഭയന്ന് ഉമ്മ നൽകി. പിന്നീട് അച്ഛനോട് പീഡന വിവരം പറയുകയായിരുന്നു. അച്ഛൻ വീടന് പുറത്തേക്ക്‌ വരുന്നത് കണ്ട പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു.

പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ, അഡ്വ. പി സുരഭി എന്നിവർ ഹാജരായി. വലിയതുറ പോലീസ് സബ് ഇൻസ്‌പെക്ടർ എസ് ജയശ്രീ ആണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340162/pocso-case-54-year-old-sentenced-to-14-years-rigorous-imprisonment-for-molesting-minor)