---
title: " മണിപ്പുരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മുഖ്യമന്ത്രിയായി ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ്  "
english_title: "New government sworn in in Manipur BJP leader Yumnam Khemchand Singh becomes Chief Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340161/new-government-sworn-in-in-manipur-bjp-leader-yumnam-khemchand-singh-becomes-chief-minister"
published_at: "2026-02-04T18:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698341c5ad71e_manipur_cm.jpg"
keywords: []
---

#  മണിപ്പുരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മുഖ്യമന്ത്രിയായി ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ്  

> **Lead Summary:** **ഇംഫാല്‍: ( **[www.truevisionnews.com]** )** മണിപ്പുരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്തു. കുക്കി വിഭാഗത്തിൽനിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംചാ കിപ്ജെൻ ആണ് പുതിയ ഉപമുഖ്യമന്ത്രി. ഓൺലൈനായി ദില്ലിയിൽ നിന്നാണ് കിപ് ജെൻ സത്യപ്രതിജ്ഞ ചെയ്തത്.

## Article Content

**ഇംഫാല്‍: ( **[www.truevisionnews.com]** )** മണിപ്പുരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്തു. കുക്കി വിഭാഗത്തിൽനിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംചാ കിപ്ജെൻ ആണ് പുതിയ ഉപമുഖ്യമന്ത്രി. ഓൺലൈനായി ദില്ലിയിൽ നിന്നാണ് കിപ് ജെൻ സത്യപ്രതിജ്ഞ ചെയ്തത്.

ഗോവിന്ദദാസ് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിക്കുന്നത്. വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് മണിപ്പുർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിങ് രാജിവെച്ചത്.

ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340161/new-government-sworn-in-in-manipur-bjp-leader-yumnam-khemchand-singh-becomes-chief-minister)