---
title: "'നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ വൻ ജനാവലി"
english_title: "Leadership should be corrected by the ranks V Kunhikrishnan's book released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340155/leadership-should-be-corrected-by-the-ranks-v-kunhikrishnans-book-released"
published_at: "2026-02-04T17:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698337f5eb067_v_kunjikrishnan.jpg"
keywords: []
---

# 'നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ വൻ ജനാവലി

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) **സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങിൽ പങ്കെടുക്കാൻ വലിയ ജനാവലിയാണ് എത്തിയത്. നിരവധി പേർ കുഞ്ഞികൃഷ്ണന് കൈകൊടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇൻക്വിലാബ് വിളിച്ചുകൊണ്ടാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) **സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങിൽ പങ്കെടുക്കാൻ വലിയ ജനാവലിയാണ് എത്തിയത്. നിരവധി പേർ കുഞ്ഞികൃഷ്ണന് കൈകൊടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇൻക്വിലാബ് വിളിച്ചുകൊണ്ടാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്.

പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെച്ചു എന്ന് നവ മാധ്യമങ്ങളിലൂടെ പ്രചാരണം ഉണ്ടായതായി വി കുഞ്ഞികൃഷ്ണൻ സ്വാ​ഗത പ്രസം​ഗത്തിൽ പറഞ്ഞു. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസ്സിന് മുന്നിൽ പറയാൻ പറ്റാത്ത അശ്ലീല സന്ദേശം വരുന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബൽസിയൻ തന്ത്രങ്ങൾ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

അതേസമയം, വിഎസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പ്രസം​ഗത്തിൽ പറഞ്ഞു. സത്യത്തിനൊപ്പം നിൽക്കും എന്നതിന്റെ പേരിലാണ് വിഎസ് പോളിറ്റ് ബ്യുറോയ്ക്ക് പുറത്തായത്. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായത് എന്ന് ചോദിച്ച ജോസഫ് സി മാത്യു പാർട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണു പാർട്ടിക്ക് വരുന്നതെന്നും ചോദിച്ചു.

സിപിഎം പ്രവർത്തകർ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞി കൃഷ്ണൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നൽകിയിട്ടുണ്ട്. രണ്ടുദിവസമായി സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ വി കുഞ്ഞിക്കൃഷ്ണത്തിലെ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340155/leadership-should-be-corrected-by-the-ranks-v-kunhikrishnans-book-released)