---
title: "കൊതിവരുന്നുണ്ടോ? നല്ല മൊരിഞ്ഞ, കടകളിൽ കിട്ടുന്ന അതേ രുചിയിലുള്ള ഉള്ളിവട വീട്ടിൽ തയ്യാറാക്കാം ..."
english_title: "ullivata easy  Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340132/ullivata-easy-recipe-new"
published_at: "2026-02-04T15:40:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69831b170bfd3_ft.jpg"
keywords: []
---

# കൊതിവരുന്നുണ്ടോ? നല്ല മൊരിഞ്ഞ, കടകളിൽ കിട്ടുന്ന അതേ രുചിയിലുള്ള ഉള്ളിവട വീട്ടിൽ തയ്യാറാക്കാം ...

> **Lead Summary:** ** ** വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം ഉള്ളിവട കഴിക്കാൻ ഇഷ്ടമില്ലാവർ ആരും തന്നെ ഉണ്ടാവില്ല. മൊരിഞ്ഞ പുറംഭാഗവും ഉള്ളിലെ മൃദുവായ സവാളയുടെ മധുരവും ചേരുമ്പോൾ കിട്ടുന്ന ആ രുചി ഒന്ന് വേറെ തന്നെയാണ്. കടകളിൽ കിട്ടുന്ന അതേ രുചിയിലുള്ള ഉള്ളിവട വീട്ടിൽ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

## Article Content

** ** വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം ഉള്ളിവട കഴിക്കാൻ ഇഷ്ടമില്ലാവർ ആരും തന്നെ ഉണ്ടാവില്ല. മൊരിഞ്ഞ പുറംഭാഗവും ഉള്ളിലെ മൃദുവായ സവാളയുടെ മധുരവും ചേരുമ്പോൾ കിട്ടുന്ന ആ രുചി ഒന്ന് വേറെ തന്നെയാണ്. കടകളിൽ കിട്ടുന്ന അതേ രുചിയിലുള്ള ഉള്ളിവട വീട്ടിൽ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

**ചേരുവകൾ
**

*സവാള*

*പച്ചമുളക്*

*ഇഞ്ചി*

*കറിവേപ്പില*

*കടലമാവ്*

*അരിപ്പൊടി*

*മുളകുപൊടി*

*കായപ്പൊടി*

*ഉപ്പ്*

*വെളിച്ചെണ്ണ*

***തയ്യാറാക്കുന്ന വിധം***

*ആദ്യം തന്നെ അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവ ഒരു പാത്രത്തിലെടുത്ത് കൈകൊണ്ട് നന്നായി തിരുമ്മുക. ഇതിലേക്ക് മുളകുപൊടി, കായപ്പൊടി, കടലമാവ്, അരിപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.*

*പിന്നീട് കൈപ്പത്തിയിൽ അല്പം വെള്ളം തടവി മിശ്രിതത്തിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് ചെറുതായി ഒന്ന് പരത്തിയെടുക്കുക. ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇടത്തരം തീയിൽ വടകൾ ഇട്ടു കൊടുക്കുക. രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340132/ullivata-easy-recipe-new)