---
title: "പോറ്റി പടിവാതിൽക്കൽ..! കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക്  ജാമ്യം ലഭിച്ചേക്കും? വിധി നാളെ"
english_title: "Sabarimala gold theft, Kattilapali case, Unnikrishnan Potty granted bail?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340128/sabarimala-gold-theft-kattilapali-case-unnikrishnan-potty-granted-bail"
published_at: "2026-02-04T15:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698316cfce777_gold.jpg"
keywords: []
---

# പോറ്റി പടിവാതിൽക്കൽ..! കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക്  ജാമ്യം ലഭിച്ചേക്കും? വിധി നാളെ

> **Lead Summary:** **കൊല്ലം: **ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനാകുന്നു. അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെത്തുടർന്ന് രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചേക്കും.

## Article Content

**കൊല്ലം: **ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനാകുന്നു. അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെത്തുടർന്ന് രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചേക്കും.

കട്ടിളപാളി മോഷണക്കേസിലെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി.  വിധി നാളെ പറയും. ദ്വാരപാലകപാളി കേസിൽ നേരത്തെ ജാമ്യം നേടിയ പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയിൽ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്.

ഇതോടെ മുാരിബാബു, ശ്രീകുമാർ, സുധീഷ് എന്നിവർക്ക് പിന്നാലെയാണ് പോറ്റിയും പുറത്തേക്ക് വരുന്നത്. തെളിവുകൾ ശേഖരിക്കുന്നതിലെ കാലതാമസം കാരണം കുറ്റപത്രം വൈകുന്നത് എസ്ഐടിയുടെ വീഴ്ചയാണെന്നാണ് പ്രതിപക്ഷ വിമർശനം.

അതേസമയം പ്രതികൾ ആരും രക്ഷപ്പെടില്ല. ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് ഹൈക്കോടതി.

പ്രതികൾ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി ഉറപ്പ് നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജികളിലാണ് ഹൈക്കോടതി നിർണായകമായ പരാമർശങ്ങൾ നടത്തിയത്.

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണത്തിലെ എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേൽനോട്ടത്തിലാണ്. കുറച്ച് കൂടെ സമയം നൽകൂ എന്നും ഹർജിക്കാരോട് കോടതി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവരുടെ ഹർജി ആണ് പരിഗണിച്ചത്. സ്വാഭാവിക ജാമ്യം കിട്ടി എന്നതുകൊണ്ട് ഒരു പ്രതികളും രക്ഷപ്പെടില്ല. അതിസങ്കീർണമായ കേസാണ് എസ്ഐടി അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340128/sabarimala-gold-theft-kattilapali-case-unnikrishnan-potty-granted-bail)