---
title: " 'സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണു പിന്നീട് തിരിച്ചുവന്നില്ല'; യുകെയിൽ മലയാളി യുവാവിനെ കാണാതായി "
english_title: "Malayali youth missing in UK"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340100/malayali-youth-missing-in-uk"
published_at: "2026-02-04T14:06:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698305b3ab53a_missing.jpg"
keywords: []
---

#  'സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണു പിന്നീട് തിരിച്ചുവന്നില്ല'; യുകെയിൽ മലയാളി യുവാവിനെ കാണാതായി 

> **Lead Summary:** **കവൻട്രി : ** യുകെയിൽ മലയാളി യുവാവിനെ കാണാതായതായി റിപ്പോർട്ട്. വിഷ്ണു ജയകുമാർ എന്ന യുവാവിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ നിന്ന് കാണാതായത്. കവൻട്രിയിലെ സ്വാൻ ലേക്കിന് സമീപമാണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

## Article Content

**കവൻട്രി : ** യുകെയിൽ മലയാളി യുവാവിനെ കാണാതായതായി റിപ്പോർട്ട്. വിഷ്ണു ജയകുമാർ എന്ന യുവാവിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ നിന്ന് കാണാതായത്. കവൻട്രിയിലെ സ്വാൻ ലേക്കിന് സമീപമാണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയതായിരുന്നു വിഷ്ണു. തിരികെ വരാനായി ടാക്സി കാത്തുനിൽക്കുന്നതിനിടെയാണ് ഇയാളെ കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം.

ഏറെ സമയം കഴിഞ്ഞിട്ടും വിഷ്ണു വീട്ടിലെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.

സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിഷ്ണു ജയകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസിനെയോ +44 7867 121738 എന്ന നമ്പറിലോ അറിയിക്കണമെന്ന് കുടുംബവും സുഹൃത്തുക്കളും അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340100/malayali-youth-missing-in-uk)