---
title: "മരണക്കെണിയായി ഓൺലൈൻ ഗെയിമുകൾ; മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു"
english_title: "Three sisters commit suicide by jumping from the ninth floor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340027/three-sisters-commit-suicide-by-jumping-from-the-ninth-floor"
published_at: "2026-02-04T11:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982dc16caa5b_suicide_up.jpg"
keywords: []
---

# മരണക്കെണിയായി ഓൺലൈൻ ഗെയിമുകൾ; മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

> **Lead Summary:** **ഉത്തർപ്രദേശ്: [**ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാർ ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഭാരത് സൊസൈറ്റി അപ്പാർട്ട്മെന്റിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണമായ ഈ സംഭവം നടന്നത്.

## Article Content

**ഉത്തർപ്രദേശ്: [**ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാർ ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഭാരത് സൊസൈറ്റി അപ്പാർട്ട്മെന്റിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണമായ ഈ സംഭവം നടന്നത്.

മാതാപിതാക്കൾ ഓൺലൈൻ ഗെയിമുകൾ കളിക്കരുതെന്ന് പറഞ്ഞ് വിലക്കിയതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് നിഗമനം. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു.16, 14, 12 വയസ് പ്രായമുള്ളവരാണ് മരിച്ചത്. മൂന്നുപേരും കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടിരുന്നു എന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

പൊലീസ് പറയുന്നതനുസരിച്ച്, പഖി, പ്രാചി, വിശിക എന്നീ മൂന്ന് പെൺകുട്ടികൾ ഓൺലൈൻ ഗെയിമിംഗിന് അടിമകളായിരുന്നു. അവരുടെ കുടുംബം ഈ ശീലത്തെ എതിർത്തിരുന്നു.

കൊവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഓൺലൈൻ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ലവർ ഗെയിം അവർ കളിച്ചിരുന്നു.

പെൺകുട്ടികൾ പതിവായി സ്കൂളിൽ പോയിരുന്നില്ല എന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 4 ബുധനാഴ്ച പുലർച്ചെ 2 മണിയോടെ ഗാസിയാബാദിലെ ഒരു റെസിഡൻഷ്യൽ ടൗൺഷിപ്പായ ഭാരത് സിറ്റിയിലാണ് സംഭവം നടന്നത്. എന്നിരുന്നാലും, ഇത്തരമൊരു കടന്നകൈക്ക് പിന്നിലെ പ്രേരണ എന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.പൊലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340027/three-sisters-commit-suicide-by-jumping-from-the-ninth-floor)