---
title: "അതിഥികളെ ഞെട്ടിക്കാം! മിനിറ്റുകൾക്കുള്ളിൽ ഒരു തകർപ്പൻ ചെമ്മീൻ കറി"
english_title: "Impress your guests! A scrumptious shrimp curry in minutes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340009/impress-your-guests-a-scrumptious-shrimp-curry-in-minutes"
published_at: "2026-02-04T09:46:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982c8ae1818a_A_scrumptious_shrimp_curry_in_minutes.jpg"
keywords: []
---

# അതിഥികളെ ഞെട്ടിക്കാം! മിനിറ്റുകൾക്കുള്ളിൽ ഒരു തകർപ്പൻ ചെമ്മീൻ കറി

> **Lead Summary:** **[**നാടൻ വറുത്തരച്ച ചെമ്മീൻ കറി നല്ല നാടൻ തേങ്ങയും മസാലകളും വറുത്തരച്ച് തയ്യാറാക്കുന്ന ഈ ചെമ്മീൻ കറിക്ക് സവിശേഷമായ രുചിയും മണവുമാണുള്ളത്. തനി കേരളീയ ശൈലിയിലുള്ള ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

**[**നാടൻ വറുത്തരച്ച ചെമ്മീൻ കറി നല്ല നാടൻ തേങ്ങയും മസാലകളും വറുത്തരച്ച് തയ്യാറാക്കുന്ന ഈ ചെമ്മീൻ കറിക്ക് സവിശേഷമായ രുചിയും മണവുമാണുള്ളത്. തനി കേരളീയ ശൈലിയിലുള്ള ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

ചെമ്മീന്‍ വൃത്തിയാക്കിയത് 250 ഗ്രാം

തേങ്ങ ചിരണ്ടിയത് 2 കപ്പ്‌

ചെറിയ ഉള്ളി 20 എണ്ണം

വെളുത്തുള്ളി 5 അല്ലി

ഇഞ്ചി 1 ഇഞ്ച്‌ കഷണം

തക്കാളി 1 എണ്ണം

വാളന്‍ പുളി ഒരു

നെല്ലിക്ക വലുപ്പത്തില്‍

മുളകുപൊടി 3 ടീസ്പൂണ്‍

മല്ലിപൊടി 2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി 1 നുള്ള്

കറിവേപ്പില 2 ഇതള്‍

കടുക് ½ ടീസ്പൂണ്‍

വെളിച്ചെണ്ണ 2 ടേബിള്‍സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ 1 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, പകുതി ചെറിയ ഉള്ളി, കറിവേപ്പില, തേങ്ങ എന്നിവ ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വറുക്കുക.

തീ കുറച്ച ശേഷം മുളകുപൊടിയും മല്ലിപൊടിയും ചേർത്ത് 2 മിനിറ്റ് ഇളക്കി തണുപ്പിക്കുക. ഇത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.

വാളൻപുളി 2½ കപ്പ് വെള്ളത്തിൽ ലയിപ്പിച്ച് അരിച്ചെടുക്കുക. ഒരു പാത്രത്തിൽ ചെമ്മീൻ, പുളിവെള്ളം, തക്കാളി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക.

ചെമ്മീൻ വെന്തുകഴിഞ്ഞാൽ തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു മിനിറ്റ് തിളച്ച ശേഷം ഉപ്പ് പാകമാണോ എന്ന് നോക്കി തീ അണയ്ക്കാം.

മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ബാക്കിയുള്ള ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക. ​രുചികരമായ വറുത്തരച്ച ചെമ്മീൻ കറി തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340009/impress-your-guests-a-scrumptious-shrimp-curry-in-minutes)