---
title: "അറബിക്കടലിൽ ഇറാൻ - യുഎസ് നേർക്കുനേർ; പടക്കപ്പലിനെ ലക്ഷ്യമിട്ടെത്തിയ ഡ്രോണിനെ അമേരിക്ക തകർത്തു"
english_title: "US fighter jet shot down"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340005/us-fighter-jet-shot-down"
published_at: "2026-02-04T09:35:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982c6bd23ee7_tru4.jpg"
keywords: []
---

# അറബിക്കടലിൽ ഇറാൻ - യുഎസ് നേർക്കുനേർ; പടക്കപ്പലിനെ ലക്ഷ്യമിട്ടെത്തിയ ഡ്രോണിനെ അമേരിക്ക തകർത്തു

> **Lead Summary:** **[** അറബിക്കടലിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഇറാനിയൻ ഡ്രോൺ യുഎസ് സൈന്യം വെടിവച്ചിട്ടു. വിമാനവാഹിനിക്കപ്പലിന് ഭീഷണിയാകും വിധം ആക്രമണ സ്വഭാവത്തോടെ അടുത്തതോടെയാണ് എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ച് ഡ്രോൺ തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

## Article Content

**[** അറബിക്കടലിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഇറാനിയൻ ഡ്രോൺ യുഎസ് സൈന്യം വെടിവച്ചിട്ടു. വിമാനവാഹിനിക്കപ്പലിന് ഭീഷണിയാകും വിധം ആക്രമണ സ്വഭാവത്തോടെ അടുത്തതോടെയാണ് എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ച് ഡ്രോൺ തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

കപ്പലിന്റെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയായിരുന്നു ഈ നടപടി. അതേസമയം, മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ അമേരിക്കയുമായുള്ള ആണവചർച്ചകൾക്കായി ഇറാൻ താൽപ്പര്യം പ്രകടിപ്പിച്ചു. വെള്ളിയാഴ്ച ഒമാനിൽ വച്ച് ചർച്ച നടത്തണമെന്നാണ് ഇറാന്റെ അഭ്യർത്ഥന.

മറ്റ് രാജ്യങ്ങളെ ഒഴിവാക്കി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയായി ഇതിനെ പരിമിതപ്പെടുത്താനാണ് ഇറാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340005/us-fighter-jet-shot-down)