---
title: "ഐഐടിയിൽ ഇന്റേൺഷിപ്പ് ചെയ്യാം; ഐഐടി മദ്രാസിലും കാൻപുരിലും സമ്മർ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for Summer Fellowships at IIT Madras and Kanpur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340001/applications-invited-for-summer-fellowships-at-iit-madras-and-kanpur"
published_at: "2026-02-04T09:26:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982c3d799791_tru3.jpg"
keywords: []
---

# ഐഐടിയിൽ ഇന്റേൺഷിപ്പ് ചെയ്യാം; ഐഐടി മദ്രാസിലും കാൻപുരിലും സമ്മർ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **[** ബിരുദ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ഗവേഷണപരിചയം നേടാനായി ഐഐടി മദ്രാസും ഐഐടി കാൻപുരും സമ്മർ ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത കാലയളവിൽ സ്റ്റൈപൻഡോടെ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരമാണ് ഈ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നത്.

## Article Content

**[** ബിരുദ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ഗവേഷണപരിചയം നേടാനായി ഐഐടി മദ്രാസും ഐഐടി കാൻപുരും സമ്മർ ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത കാലയളവിൽ സ്റ്റൈപൻഡോടെ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരമാണ് ഈ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നത്.

ഐഐടി മദ്രാസിൽ എൻജിനീയറിങ്, സയൻസ്, ഹ്യൂമാനിറ്റീസ്, മാനേജ്‌മെന്റ് വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര പഠനം നടത്തുന്ന നിശ്ചിത വർഷങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മാർച്ച് 2 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

അതേസമയം, ഐഐടി കാൻപുരിലെ 'സർജ്' (SURGE) പ്രോഗ്രാമിലേക്ക് വിവിധ ബിരുദ കോഴ്‌സുകളിൽ നിശ്ചിത മാർക്കോടെ പഠിക്കുന്നവർക്ക് അപേക്ഷ നൽകാം. ഇതിനായി കോളേജ് അധ്യാപകരുടെ ശുപാർശ കത്തും ആവശ്യമാണ്.

ഫെബ്രുവരി 22-നകം ഐഐടി കാൻപുരിലേക്ക് അപേക്ഷിക്കണം. താൽപ്പര്യമുള്ളവർക്ക് അതത് വെബ്സൈറ്റുകൾ വഴി കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷ സമർപ്പിക്കാനും സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340001/applications-invited-for-summer-fellowships-at-iit-madras-and-kanpur)