---
title: "സഞ്ജുവോ കിഷനോ? ഓപ്പണിംഗ് സ്ഥാനത്തിനായി പോരാട്ടം; ഇന്ത്യയുടെ അവസാന സന്നാഹമത്സരം ഇന്ന്"
english_title: "Battle for the opening spot, Sanju Samson, Ishan Kishan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339998/battle-for-the-opening-spot-sanju-samson-ishan-kishan"
published_at: "2026-02-04T09:18:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982c1b3cf7b5_tru2.jpg"
keywords: []
---

# സഞ്ജുവോ കിഷനോ? ഓപ്പണിംഗ് സ്ഥാനത്തിനായി പോരാട്ടം; ഇന്ത്യയുടെ അവസാന സന്നാഹമത്സരം ഇന്ന്

> **Lead Summary:** **നവി മുംബൈ: [ **ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ട്വന്റി 20 ലോകകപ്പ് സന്നാഹമത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. വൈകിട്ട് ഏഴിന് ആരംഭിക്കുന്ന ഈ പോരാട്ടം ലോകകപ്പ് കിരീടം നിലനിർത്താനിറങ്ങുന്ന സൂര്യകുമാർ യാദവിനും സംഘത്തിനും അവസാനവട്ട ഒരുക്കത്തിനുള്ള വേദിയാണ്.

## Article Content

**നവി മുംബൈ: [ **ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ട്വന്റി 20 ലോകകപ്പ് സന്നാഹമത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. വൈകിട്ട് ഏഴിന് ആരംഭിക്കുന്ന ഈ പോരാട്ടം ലോകകപ്പ് കിരീടം നിലനിർത്താനിറങ്ങുന്ന സൂര്യകുമാർ യാദവിനും സംഘത്തിനും അവസാനവട്ട ഒരുക്കത്തിനുള്ള വേദിയാണ്.

ന്യൂസിലൻഡിനെതിരായ പരമ്പര വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യയെങ്കിലും, ഓപ്പണിംഗ് സ്ഥാനത്ത് അഭിഷേക് ശർമ്മയുടെ പങ്കാളിയായി സഞ്ജു സാംസൺ എത്തുമോ അതോ ഇഷാൻ കിഷൻ എത്തുമോ എന്ന കാര്യത്തിൽ ആകാംക്ഷ നിലനിൽക്കുന്നുണ്ട്.

കിവീസിനെതിരായ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട സഞ്ജുവിന്, മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷൻ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തിലക് വർമ്മ പരിക്കുമാറി തിരിച്ചെത്തുന്നതോടെ ടീമിലെ സ്ഥാനത്തിനായി മത്സരം മുറുകും.

അതേസമയം, എയ്ഡൻ മാർക്രം നയിക്കുന്ന ശക്തമായ ദക്ഷിണാഫ്രിക്കൻ നിരയ്ക്കെതിരെ മറ്റ് വലിയ പരീക്ഷണങ്ങൾക്ക് ഇന്ത്യ മുതിർന്നേക്കില്ല. ഫെബ്രുവരി ഏഴിന് അമേരിക്കയ്ക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ പോരാട്ടം തുടങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339998/battle-for-the-opening-spot-sanju-samson-ishan-kishan)