---
title: "ചെറുതായി കാണേണ്ട....; വയറിലെ കൊഴുപ്പ് അലിഞ്ഞുപോകും, ചർമ്മം തിളങ്ങും; ഈ 'മാന്ത്രിക വെള്ളം' കുടിച്ചു തുടങ്ങൂ...!"
english_title: "Benefits of cumin water"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339986/benefits-of-cumin-water"
published_at: "2026-02-04T07:34:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982a99e7c3a3_wtr.jpg"
keywords: []
---

# ചെറുതായി കാണേണ്ട....; വയറിലെ കൊഴുപ്പ് അലിഞ്ഞുപോകും, ചർമ്മം തിളങ്ങും; ഈ 'മാന്ത്രിക വെള്ളം' കുടിച്ചു തുടങ്ങൂ...!

> **Lead Summary:** ** ** ദിവസവും വെറുംവയറ്റിൽ ജീരകവെള്ളം കുടിക്കുന്നത് ശരീരത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കാൻ വരെ ഈ അത്ഭുത പാനീയം സഹായിക്കുന്നു. ആയുർവേദത്തിലും പ്രകൃതിദത്ത ചികിത്സയിലും ഒരുപോലെ പ്രാധാന്യമുള്ള ജീരകവെള്ളം ശീലമാക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്കുള്ള എളുപ്പവഴിയാണ്.

## Article Content

** ** ദിവസവും വെറുംവയറ്റിൽ ജീരകവെള്ളം കുടിക്കുന്നത് ശരീരത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കാൻ വരെ ഈ അത്ഭുത പാനീയം സഹായിക്കുന്നു. ആയുർവേദത്തിലും പ്രകൃതിദത്ത ചികിത്സയിലും ഒരുപോലെ പ്രാധാന്യമുള്ള ജീരകവെള്ളം ശീലമാക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്കുള്ള എളുപ്പവഴിയാണ്.

*രാവിലെ ജീരക വെള്ളം കുടിക്കുന്നത് മൂലം നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കും*

*കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായ വീക്കം, അസിഡിറ്റി, ഗ്യാസ്, തികട്ടി വരൽ എന്നിവയെ ചെറുക്കും*

*ആൻറി കൺജസ്റ്റീവ് ഗുണങ്ങൾ ഉള്ളതിനാൽ നെഞ്ചിലെയും ശ്വാസനാളത്തിലെയും കഫം നീക്കം ചെയ്യാൻ സഹായിക്കുകയും ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു*

ശരീരഭാരം കുറയ്ക്കുന്നു: *ശരീരത്തിലെ ഉപാപചയ പ്രവർത്തനം വേഗത്തിലാക്കാൻ ജീരകവെള്ളം സഹായിക്കുന്നു. ഇത് കൊഴുപ്പ് എരിച്ചുകളയാൻ സഹായിക്കുന്നതിനാൽ വെയ്റ്റ് ലോസ് ഡയറ്റിൽ ഉൾപ്പെടുത്താൻ മികച്ചതാണ്.*

ശരീരത്തെ ശുദ്ധീകരിക്കുന്നു : *ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ഈ പാനീയം സഹായിക്കുന്നു.
*

ചർമ്മത്തിന്റെ തിളക്കം: *ഇതിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു.
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339986/benefits-of-cumin-water)