---
title: "എന്താ വിശന്നിട്ട് വന്നതാണോ? വീടിൻ്റെ അടുക്കളയിലെ സ്ലാബുകൾക്കിടയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി"
english_title: "Cobra snake found inside house in Kothamangalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339976/cobra-snake-found-inside-house-in-kothamangalam"
published_at: "2026-02-04T06:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69829771cc68f_snk.jpg"
keywords: []
---

# എന്താ വിശന്നിട്ട് വന്നതാണോ? വീടിൻ്റെ അടുക്കളയിലെ സ്ലാബുകൾക്കിടയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി

> **Lead Summary:** **എറണാകുളം : ** കോതമംഗലത്ത് ഭീതിപരത്തി വീടിനുള്ളിൽ മൂർഖൻ പാമ്പ്. വീടിൻ്റെ അടുക്കളയുടെ വർക്ക് ഏരിയയിൽ സ്ലാബുകൾക്കിടയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി.

## Article Content

**എറണാകുളം : ** കോതമംഗലത്ത് ഭീതിപരത്തി വീടിനുള്ളിൽ മൂർഖൻ പാമ്പ്. വീടിൻ്റെ അടുക്കളയുടെ വർക്ക് ഏരിയയിൽ സ്ലാബുകൾക്കിടയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി.

വെണ്ടുവഴി ചാലിങ്കൽ നഗർ മൂഴിയിൽ മണിയുടെ വീടിൻ്റെ അടുക്കള ഭാഗത്ത് നിന്നാണ് സന്ധ്യയോടെയാണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധൻ ജുവൽ ജൂഡിയെ വിവരമറിയിച്ചതിനെ തുടർന്ന് രാത്രി 10 മണിയോടെ അദ്ദേഹമെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ കോടനാട് റാപിഡ് റെസ്പോൺസ് ടീമിന് കൈമാറുമെന്ന് ജുവൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339976/cobra-snake-found-inside-house-in-kothamangalam)