---
title: "അടുക്കള ബജറ്റിന് ആശ്വാസം...; സപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില താഴേക്ക്!"
english_title: "Price of Sabari coconut oil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339975/price-of-sabari-coconut-oil"
published_at: "2026-02-04T06:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698293f1a8cc0_saabri.jpg"
keywords: []
---

# അടുക്കള ബജറ്റിന് ആശ്വാസം...; സപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില താഴേക്ക്!

> **Lead Summary:** **തിരുവനന്തപുരം: ** സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണയുടെ വിലയിൽ കുറവ് വരുത്തി. പുതിയ നിരക്ക് പ്രകാരം ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സബ്‌സിഡിയോടെ 289 രൂപയ്ക്കും സബ്‌സിഡിയില്ലാതെ 309 രൂപയ്ക്കും ലഭ്യമാകും.

## Article Content

**തിരുവനന്തപുരം: ** സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണയുടെ വിലയിൽ കുറവ് വരുത്തി. പുതിയ നിരക്ക് പ്രകാരം ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സബ്‌സിഡിയോടെ 289 രൂപയ്ക്കും സബ്‌സിഡിയില്ലാതെ 309 രൂപയ്ക്കും ലഭ്യമാകും.

നേരത്തെ 329 രൂപയായിരുന്നു വില. സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വില പരിഷ്‌കരിച്ചുകൊണ്ട് പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുപ്പിച്ചിരുന്നു. ഈ ഉത്തരവിലാണ് വെളിച്ചെണ്ണയുടെ വിലയും കുറച്ചത്. പൊതുവിതരണ വിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്‌സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339975/price-of-sabari-coconut-oil)