---
title: "  ബ്രസീലിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, 15 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ  മൂന്ന് കുട്ടികളും "
english_title: "15 dead after bus carrying pilgrims overturns in Brazil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339974/15-dead-after-bus-carrying-pilgrims-overturns-in-brazil-new"
published_at: "2026-02-04T05:55:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69829227538d4_accident.jpg"
keywords: []
---

#   ബ്രസീലിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, 15 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ  മൂന്ന് കുട്ടികളും 

> **Lead Summary:** **റിയോ: ** തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 മരണം. വടക്കുകിഴക്കൻ ബ്രസീലിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ 15 പേർ കൊല്ലപ്പെട്ടത്. അലഗോവാസ് സംസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

## Article Content

**റിയോ: ** തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 മരണം. വടക്കുകിഴക്കൻ ബ്രസീലിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ 15 പേർ കൊല്ലപ്പെട്ടത്. അലഗോവാസ് സംസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

സംസ്ഥാനത്തെ ഉൾനാടൻ ഗ്രാമീണ മേഖലയിലെ ദേശീയ പാതയിലെ വളവിൽ ബസിന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതിന് പിന്നാലെ നിരവധി തവണ ബസ് ദേശീയ പാതയിൽ മലക്കം മറിഞ്ഞാണ് നിന്നത്.

സിയറ സംസ്ഥാനത്ത് ഔവർ ലേഡി ഓഫ് കാൻഡലേറിയ ദേവാലയത്തിലെ തീർത്ഥാടനത്തിന് ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. അലഗോവസിൽ നിന്ന് സിയറയിലക്ക് തീർത്ഥാടകരെയും കൊണ്ടുവന്നിരുന്ന ബസുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്.

560 കിലോമീററർ ദൂരമുള്ളതാണ് ഈ യാത്ര. അപകടത്തിന് പിന്നാലെ അലഗോവാസിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ് ഒരു വശത്തേക്ക് മറിഞ്ഞു കിടക്കുന്നതും ചുറ്റും അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതും രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതുമായ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339974/15-dead-after-bus-carrying-pilgrims-overturns-in-brazil-new)