---
title: "മ്യാൻമാറിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തി"
english_title: "Strong earthquake recorded in Myanmar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339972/strong-earthquake-recorded-in-myanmar"
published_at: "2026-02-03T23:38:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698239feac59b_24.jpg"
keywords: []
---

# മ്യാൻമാറിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തി

> **Lead Summary:** **മ്യാ**ൻമാറിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിലും ബംഗ്ലാദേശിലെ ധാക്കയിലും അനുഭവപ്പെട്ടു.

## Article Content

**മ്യാ**ൻമാറിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിലും ബംഗ്ലാദേശിലെ ധാക്കയിലും അനുഭവപ്പെട്ടു.

മ്യാൻമാറിലെ അക്യബിൽ നിന്ന് ഏകദേശം 70 മൈൽ കിഴക്കുമാറി ഭൂമിക്ക് പത്ത് കിലോമീറ്റർ ആഴത്തിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മ്യാൻമാറിൽ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂചലനമാണിത്. പ്രകമ്പനത്തിൽ ജനങ്ങൾ പരിഭ്രാന്തരായെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ തുടർച്ചയായുണ്ടാകുന്ന ഭൂചലനങ്ങൾ അധികൃതർ നിരീക്ഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339972/strong-earthquake-recorded-in-myanmar)