---
title: " നാളെ പുട്ടിൽ ഒരു വെറൈറ്റി ആവാം....; അഞ്ച് മിനിറ്റിൽ 'ഏത്തപ്പഴം പുട്ട്' ഉണ്ടാക്കാം "
english_title: "'Banana Put' recipe ethapazhamputtu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339964/banana-put-recipe-ethapazhamputtu"
published_at: "2026-02-03T22:22:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698227f645ef8_fd.jpg"
keywords: []
---

#  നാളെ പുട്ടിൽ ഒരു വെറൈറ്റി ആവാം....; അഞ്ച് മിനിറ്റിൽ 'ഏത്തപ്പഴം പുട്ട്' ഉണ്ടാക്കാം 

> **Lead Summary:** ** ** കേരളത്തിലെ പ്രഭാതഭക്ഷണങ്ങളിൽ ഏറെ ജനപ്രിയമായ ഒരു വിഭവമാണ് പഴം പുട്ട്. സാധാരണ പുട്ടിനേക്കാൾ രുചികരവും പോഷകസമൃദ്ധവുമാണ് ഏത്തപ്പഴം ചേർത്ത ഈ പുട്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

## Article Content

** ** കേരളത്തിലെ പ്രഭാതഭക്ഷണങ്ങളിൽ ഏറെ ജനപ്രിയമായ ഒരു വിഭവമാണ് പഴം പുട്ട്. സാധാരണ പുട്ടിനേക്കാൾ രുചികരവും പോഷകസമൃദ്ധവുമാണ് ഏത്തപ്പഴം ചേർത്ത ഈ പുട്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

**ചേരുവകൾ**

അരിപ്പൊടി

പഴുത്ത വാഴപ്പഴം

പഞ്ചസാര

ഉപ്പ്

വെള്ളം

തയാറാക്കുന്ന വിധം

ആദ്യം തന്നെ മാവ്, ഉപ്പും വെള്ളവും ചേര്‍ത്ത് പാകത്തിന് കുഴച്ചെടുക്കുക.ശേഷം ഇതിലേക്ക് അരിഞ്ഞ ഏത്തപ്പഴക്കഷ്ണങ്ങൾ ആവശ്യാനുസരണം ചേർക്കുക. ആവശ്യമെങ്കിൽ പഞ്ചസാരയോ ശർക്കരയോ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക .  ഇത് പുട്ട്കുറ്റിയില്‍ ഇട്ട് സാധാരണ പുട്ട് വേവിക്കുന്നത് പോലെ ആവി കയറ്റി വേവിച്ചെടുക്കാം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339964/banana-put-recipe-ethapazhamputtu)