---
title: "കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ"
english_title: "Bird flu confirmed in Kannur; District Collector urges caution"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339963/bird-flu-confirmed-in-kannur-district-collector-urges-caution"
published_at: "2026-02-03T22:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982274670001_21.jpg"
keywords: []
---

# കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

> **Lead Summary:** കണ്ണൂർ: കണ്ണൂർ മാലൂർ പഞ്ചായത്തിലെ തൃക്കടാരിപൊയിലിൽ ചത്ത നിലയിൽ കണ്ടെത്തിയ കാക്കയ്ക്ക് പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ മാലൂർ പഞ്ചായത്തിലെ തൃക്കടാരിപൊയിലിൽ ചത്ത നിലയിൽ കണ്ടെത്തിയ കാക്കയ്ക്ക് പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു.

സാമ്പിൾ പരിശോധനയിൽ എച്ച് 5 എൻ 1 (എച്ച് 5എൻ 1) വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

വൈറസ് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339963/bird-flu-confirmed-in-kannur-district-collector-urges-caution)