---
title: "സെക്സ് മടുത്തോ? ലൈംഗികത കേവലം ആനന്ദം മാത്രമല്ല, ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത് ..."
english_title: "The virtues of sex, health "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339960/the-virtues-of-sex-health"
published_at: "2026-02-03T21:25:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69821aa9d4c92_health.jpg"
keywords: []
---

# സെക്സ് മടുത്തോ? ലൈംഗികത കേവലം ആനന്ദം മാത്രമല്ല, ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത് ...

> **Lead Summary:** **** ലൈംഗികാരോഗ്യം കേവലം ശാരീരികമായ ആനന്ദം മാത്രമല്ല, വ്യക്തിയുടെ മൊത്തത്തിലുള്ള മാനസികവും വൈകാരികവുമായ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്.

## Article Content

**** ലൈംഗികാരോഗ്യം കേവലം ശാരീരികമായ ആനന്ദം മാത്രമല്ല, വ്യക്തിയുടെ മൊത്തത്തിലുള്ള മാനസികവും വൈകാരികവുമായ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്.

സന്തുഷ്ടമായ ദാമ്പത്യജീവിതത്തിനും വ്യക്തിപരമായ ആരോഗ്യത്തിനും മികച്ച ലൈംഗികജീവിതം പലവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു.  ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിരിക്കാം

***അടുപ്പം കൂട്ടുന്നു***

***ലൈംഗികത പങ്കാളിയുമായുള്ള അടുപ്പം കൂട്ടുന്നു. ലൈംഗികബന്ധത്തിനു ശേഷം പങ്കാളിയോടു തോന്നുന്ന അടുപ്പം ആഴ്ചകളോളം നിലനിൽക്കും. ലൈംഗികബന്ധത്തിലേർപ്പെട്ടില്ലെങ്കിലും പരസ്പരമുള്ള സ്നേഹ പ്രകടനങ്ങൾ, ബന്ധം ഊഷ്മളമാക്കും.***

***ഓർമശക്തി മെച്ചപ്പെടുത്തുന്നു‌‌***

*** 50 നും 89 നും ഇടയിൽ പ്രായമുള്ള സെക്ഷ്വലി ആക്ടീവായ പുരുഷന്മാർക്ക് ബൗദ്ധിക പ്രവർത്തനം മെച്ചപ്പെട്ടതായി ബ്രിട്ടീഷ് ഗവേഷകർ പറയുന്നു. വാർധക്യത്തിലും സ്നേഹബന്ധം പുലർത്തുന്നത് ബുദ്ധി, ഓർമശക്തി ഇവയ്ക്ക് ഏറെ നല്ലത്.***

***വേദനകൾക്ക് പരിഹാരം***

***ആർത്തവ സംബന്ധമായ വേദന, ഗുരുതരമായ നടുവേദന, കാൽവേദന എന്തിനേറെ മൈഗ്രേൻ പോലും കുറയ്ക്കാൻ ലൈംഗികതയ്ക്ക് ആവും. യോനിയിലുണ്ടാകുന്ന ഉത്തേജനം വേദനകളെ 40 ശതമാനത്തോളം കുറയ്ക്കും. രതിമൂർച്ഛയിലെത്തുമ്പോഴേക്കും വേദന 75 ശതമാനവും കുറയ്ക്കാൻ സഹായിക്കും എന്നാണ് ലൈംഗിക ഗവേഷകർ പറയുന്നത്.***

***ലൈംഗികതയുടെ സമയത്ത് ശരീരം പുറപ്പെടുവിക്കുന്ന ഹോർമോണുകളാണ് ഇതിനു പിന്നിൽ, എൻഡോർഫിൻ വേദനയും സമ്മർദവും അകറ്റും. അമ്മയും കുഞ്ഞുമായുള്ള ബന്ധത്തിനു പിന്നിൽ ഓക്സിടോസിൻ എന്ന ഹോർമോൺ ആണ്. ഇതിന് വേദന കുറയ്ക്കാനുള്ള കഴിവുണ്ട്.***

***ഹൃദയാരോഗ്യമേകുന്നു***

***ആഴ്ചയിൽ രണ്ടു തവണ എങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നവർക്ക് മാസത്തിൽ ഒരു തവണ ലൈംഗികതയിൽ ഏർപ്പെടുന്നവരെക്കാൾ ഹൃദ്രോഗം വരാനുള്ള സാധ്യത 45 ശതമാനം കുറവാണെന്ന് ന്യൂ ഇംഗ്ലണ്ട് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ പറയുന്നു. 1987 ൽ തുടങ്ങി 17 വർഷം നീണ്ട ഈ പഠനം 40 മുതൽ 70 വയസ്സുവരെ പ്രായമുള്ള ആയിരം പുരുഷന്മാരിലാണ് നടത്തിയത്.***

***സ്ത്രീകൾക്കും ലൈംഗികത ഹൃദയാരോഗ്യം നൽകും. കൂടാതെ രക്താതിമർദം വരാനുള്ള സാധ്യതയും കുറയും. സ്ത്രീകളുടെ ലൈംഗിക സംതൃപ്തി എന്നത് രതിമൂർഛ മാത്രമല്ല. ചുംബനവും സ്നേഹപ്രകടനവും എല്ലാം അവൾക്ക് വൈകാരികവും ശാരീരികവുമായ സൗഖ്യമേകും.***

***രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും***

***പതിവായ ലൈംഗികത രോഗങ്ങളെ അകറ്റും. ഇമ്മ്യൂണോഗ്ലോബുലിന്റെ അളവ് കൂടാൻ ലൈംഗികത സഹായിക്കും. ഇത് രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും.***

***പ്രോസ്റ്റേറ്റ് അർബുദസാധ്യത കുറയ്ക്കും***

***പുരുഷന്മാരിൽ സ്ഖലനം പ്രോസ്റ്റേറ്റ് അർബുദ സാധ്യത കുറയ്ക്കും 40 നും 75 നും ഇടയിൽ പ്രായമുള്ള 50,000 പേരിൽ നടത്തിയ പഠനം ഒരു ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ചു. ഒരു മാസം ഇരുപത്തൊന്നോ അതിലധികമോ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് അർബുദം വരാനുള്ള സാധ്യത വളരെ കുറവാണെന്ന് ഈ പഠനത്തിൽ കണ്ടു.***

***
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339960/the-virtues-of-sex-health)