---
title: "കോഴിക്കോട് ഇരിങ്ങണ്ണൂർ ക്ഷേത്രകുളത്തിൽ അപകടത്തിൽപ്പെട്ട മൂന്ന് ജീവനുകൾ രക്ഷപ്പെടുത്തി ജീവനക്കാരൻ"
english_title: "Employee saves three lives from an accident in a temple pond"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339953/employee-saves-three-lives-from-an-accident-in-a-temple-pond"
published_at: "2026-02-03T20:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982132911a97_saved.jpg"
keywords: []
---

# കോഴിക്കോട് ഇരിങ്ങണ്ണൂർ ക്ഷേത്രകുളത്തിൽ അപകടത്തിൽപ്പെട്ട മൂന്ന് ജീവനുകൾ രക്ഷപ്പെടുത്തി ജീവനക്കാരൻ

> **Lead Summary:** **കോഴിക്കോട്: **ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്ര കുളത്തിൽ രാവിലെ കുളിക്കാനിറങ്ങിയ കുട്ടിയും, അമ്മയും ഉൾപ്പെടെ മൂന്ന് പേരെ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ടി.സുധീഷ് രക്ഷപ്പെടുത്തി.

## Article Content

**കോഴിക്കോട്: **ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്ര കുളത്തിൽ രാവിലെ കുളിക്കാനിറങ്ങിയ കുട്ടിയും, അമ്മയും ഉൾപ്പെടെ മൂന്ന് പേരെ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ടി.സുധീഷ് രക്ഷപ്പെടുത്തി.

കുട്ടി കുളിക്കുന്നതിനിടെ ആഴത്തിലേക്ക് മുങ്ങി പോയപ്പോൾ അമ്മയും കൂടെയുള്ളവരും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മൂന്നുപേരും നീന്തി കയറാനാവാതെ നിലവിളിക്കുന്നത് കേട്ടാണ് സുധീഷ് ഓടി എത്തിയത്.

ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ടി.സുധീഷ് കുളത്തിലിറങ്ങി മൂന്നുപേരെയും അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി കരക്ക് കയറ്റുകയായിരുന്നു. കോട്ടേമ്പ്രം സ്വദേശിയായ 14 കാരനും അമ്മയുമാണ് അപകടത്തിൽ പെട്ടത്.

ഇവരെ രക്ഷിക്കാൻ കുളക്കടവിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും ശ്രമിച്ചെങ്കിലും 3 പേരും തമ്മിൽ പിടിച്ച് കരക്ക് കയറാനാവാൻ കഴിയാതിരിക്കുമ്പോഴാണ് സുധീഷ് കുളത്തിലിറങ്ങി ഇവരെ രക്ഷിച്ചത് സുധീഷിന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339953/employee-saves-three-lives-from-an-accident-in-a-temple-pond)