---
title: "ഡ്രൈ ഡേകളിൽ 'സ്പെഷ്യൽ' കച്ചവടം; ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് ചാരായ വിൽപ്പന; പൊടിയൻ ഒടുവിൽ പിടിയിൽ "
english_title: "A young man who sold liquor while walking in an autorickshaw has been arrested."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339950/a-young-man-who-sold-liquor-while-walking-in-an-autorickshaw-has-been-arrested"
published_at: "2026-02-03T20:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69820ef581057_arrest.jpg"
keywords: []
---

# ഡ്രൈ ഡേകളിൽ 'സ്പെഷ്യൽ' കച്ചവടം; ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് ചാരായ വിൽപ്പന; പൊടിയൻ ഒടുവിൽ പിടിയിൽ 

> **Lead Summary:** **തിരുവനന്തപുരം: ** ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് ചാരായ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ . കാട്ടാക്കട പൂവച്ചലിലാണ് ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് ചാരായ വിൽപ്പന നടത്തുന്നത് .

## Article Content

**തിരുവനന്തപുരം: ** ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് ചാരായ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ . കാട്ടാക്കട പൂവച്ചലിലാണ് ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് ചാരായ വിൽപ്പന നടത്തുന്നത് .

ഡ്രൈ ഡേകളിലും വിശേഷദിവസങ്ങളിലും രഹസ്യമായി ചാരായം വിൽപ്പന നടത്തിയിരുന്ന പ്രേം നവാസ്, പൊടിയൻ എന്ന് വിളിക്കുന്ന പ്രദീപ് എന്നിവരെയാണ് 11 ലിറ്റർ ചാരായവുമായി പിടികൂടിയത്.

ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുന്നത് അനുസരിച്ചു ചാരായം എത്തിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. ഇരു കാലുകളും ഇടത് കയ്യും പോളിയോ ബാധിച്ചു തളർന്ന പ്രദീപ് ശാരീക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല.

ഇയാൾക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ നാസറുദീൻ, പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ, ശ്രീകാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്, അഖിൽ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339950/a-young-man-who-sold-liquor-while-walking-in-an-autorickshaw-has-been-arrested)