---
title: "'കോഴികളെ കിലോമീറ്ററുകൾ അപ്പുറത്ത് നിന്ന് തന്നെ മണക്കും'; രാഹുൽ മാങ്കൂട്ടത്തിലിന്റെ  മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളും പങ്കുവെച്ച്  ജസ്‍ല മാടശ്ശേരി"
english_title: "JaslaMadassery shares screenshots of messages in Rahul Mangkootathil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339940/jaslamadassery-shares-screenshots-of-messages-in-rahul-mangkootathil"
published_at: "2026-02-03T19:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981fc47717c7_rahul.jpg"
keywords: []
---

# 'കോഴികളെ കിലോമീറ്ററുകൾ അപ്പുറത്ത് നിന്ന് തന്നെ മണക്കും'; രാഹുൽ മാങ്കൂട്ടത്തിലിന്റെ  മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളും പങ്കുവെച്ച്  ജസ്‍ല മാടശ്ശേരി

> **Lead Summary:** **തിരുവനന്തപുരം: ** പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയാണെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ ജസ്‍ല മാടശ്ശേരി.

## Article Content

**തിരുവനന്തപുരം: ** പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയാണെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ ജസ്‍ല മാടശ്ശേരി.

രാഹുൽ തുടര്‍ച്ചയായി അയച്ച മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളും ജസ്‍ല പങ്കുവെച്ചിട്ടുണ്ട്. ഒരാളുടെ പോക്ക് കണ്ടാൽ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും കോഴികളെ കിലോമീറ്ററുകൾ അപ്പുറത്ത് നിന്ന് തന്നെ മണക്കുമെന്നും ജസ്‍ല ഫേസ്ബുക്കിൽ കുറിച്ചു.

സ്ത്രീ പീഡന വീരന്മാരാണ് കോൺഗ്രസിന്‍റെ യുവ മുഖമുദ്രയായി ഇലക്ഷനുകളിൽ മത്സരിക്കുന്നതെങ്കിൽ, കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേല്‍ കയറിയാകും സ്ഥാനാർഥിത്വമെന്നും ജസ്‍ല കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339940/jaslamadassery-shares-screenshots-of-messages-in-rahul-mangkootathil)