---
title: "കാത്തിരിക്കുന്ന യുജിസി നെറ്റ് റിസൾട്ട് നാളെ? സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ.."
english_title: "ugc net december 2025 result expected tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339934/ugc-net-december-2025-result-expected-tomorrow"
published_at: "2026-02-03T17:54:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981e91384722_ugc_net.jpg"
keywords: []
---

# കാത്തിരിക്കുന്ന യുജിസി നെറ്റ് റിസൾട്ട് നാളെ? സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ..

> **Lead Summary:** **( **[www.truevisionnews.com]** **) ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന യുജിസി നെറ്റ് ഡിസംബർ 2025 പരീക്ഷാ ഫലം നാളെ(ഫെബ്രുവരി 4) പ്രസിദ്ധീകരിച്ചേക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് പരീക്ഷാ ഫലം പുറത്തുവിടുന്നത്. പരീക്ഷ എഴുതിയവർക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാവുന്നതാണ്.

## Article Content

**( **[www.truevisionnews.com]** **) ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന യുജിസി നെറ്റ് ഡിസംബർ 2025 പരീക്ഷാ ഫലം നാളെ(ഫെബ്രുവരി 4) പ്രസിദ്ധീകരിച്ചേക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് പരീക്ഷാ ഫലം പുറത്തുവിടുന്നത്. പരീക്ഷ എഴുതിയവർക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാവുന്നതാണ്.

നേരത്തെ, എൻടിഎയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ ഫെബ്രുവരി 4-ന് ഫലം പ്രസിദ്ധീകരിക്കുമെന്ന് സൂചന നൽകിയിരുന്നു. 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 7 വരെയായിരുന്നു പരീക്ഷകൾ നടന്നത്.

**ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?**

ഔദ്യോഗിക വെബ്സൈറ്റായ [ugcnet.nta.nic.in ](http://ugcnet.nta.nic.in)സന്ദർശിക്കുക.

> ഹോംപേജിലെ ‘Candidate Activity’ ബോർഡിന് താഴെയുള്ള “Download Result For UGC-NET December 2025″ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് സൂക്ഷിക്കുക.

**എന്താണ് യുജിസി നെറ്റ്?**

ഇന്ത്യയിലെ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (JRF) വേണ്ടിയുള്ള ദേശീയതല പരീക്ഷയാണിത്. വർഷത്തിൽ രണ്ടുതവണ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന ഈ പരീക്ഷയിൽ രണ്ട് പേപ്പറുകളാണുള്ളത്.

ആദ്യ പേപ്പർ അധ്യാപന-ഗവേഷണ അഭിരുചിയും (Teaching and Research Aptitude), രണ്ടാം പേപ്പർ ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കുന്ന പ്രത്യേക വിഷയത്തെയും ആസ്പദമാക്കിയുള്ളതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339934/ugc-net-december-2025-result-expected-tomorrow)