---
title: "മാറ്റിനിർത്തേണ്ട ... മുരിങ്ങയില വെറുമൊരു ഇലയല്ല; ദിവസവും കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്!"
english_title: "Benefits of eating moringa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339928/benefits-of-eating-moringa"
published_at: "2026-02-03T17:22:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981e1bf41117_gy.jpg"
keywords: []
---

# മാറ്റിനിർത്തേണ്ട ... മുരിങ്ങയില വെറുമൊരു ഇലയല്ല; ദിവസവും കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്!

> **Lead Summary:** ** ** മുരിങ്ങയിലയും മുരിങ്ങക്കായയും കഴിക്കുന്നത് ആരോഗ്യത്തിന് അത്ഭുതകരമായ ഗുണങ്ങളാണ് നൽകുന്നത്. മുരിങ്ങയില/മുരിങ്ങക്കായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ താഴെ നൽകുന്നു .

## Article Content

** ** മുരിങ്ങയിലയും മുരിങ്ങക്കായയും കഴിക്കുന്നത് ആരോഗ്യത്തിന് അത്ഭുതകരമായ ഗുണങ്ങളാണ് നൽകുന്നത്. മുരിങ്ങയില/മുരിങ്ങക്കായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ താഴെ നൽകുന്നു .

***രോഗപ്രതിരോധ ശേഷി വർധിപ്പിക്കും***

***മുരിങ്ങയില കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് രോഗങ്ങൾ വരുന്നതിൽ നിന്ന് തടയും. അതുമാത്രമല്ല, കാൻസറിനെതിരെ പോരാടാനും മുരിങ്ങയില സഹായിക്കും.***

***പ്രമേഹം നിയന്ത്രിക്കും***

***മുരിങ്ങയില കഴിക്കുന്നത് പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇവ കഴിക്കുന്നത് ദഹനശക്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.***

***ബുദ്ധിശക്തി വർധിപ്പിക്കും***

***എല്ലാ ദിവസവും മുരിങ്ങയില കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കും. ചില പഠനങ്ങൾ പറയുന്നത്, തലച്ചോറിനെ ബാധിക്കുന്ന പല രോഗങ്ങൾക്കെതിരെ മുരിങ്ങയില പ്രവർത്തിക്കുമെന്നാണ്‌. മാത്രമല്ല, ദിവസേന മുരിങ്ങയില കഴിക്കുന്നതു മൂലം കുട്ടികളിലുള്ള പോഷകക്കുറവ് ഇല്ലാതാക്കാൻ സഹായിക്കും.***

***ചർമ്മത്തിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കും***

***മുരിങ്ങയില പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. മുരിങ്ങയിലയിലെ ആൻ്റി ഓക്സിഡൻ്റുകൾ ശരീരത്തിൽ സെല്ലുകളെ ഓക്സിഡേറ്റീവ് സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ച് ചർമത്തെ ആരോഗ്യത്തോടെ നിലനിർത്തും.***

***അസ്ഥികളുടെ ആരോഗ്യം***

*** കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് മികച്ചതാണ്.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339928/benefits-of-eating-moringa)