---
title: "ഇനി കടയിൽ നിന്ന് വാങ്ങേണ്ട; വീട്ടിലുണ്ടാക്കാം ക്രിസ്പി കേരള മിക്സ്ചർ"
english_title: "Homemade crispy Kerala mixture"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339925/homemade-crispy-kerala-mixture"
published_at: "2026-02-03T17:01:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981dd4d12367_16.jpg"
keywords: []
---

# ഇനി കടയിൽ നിന്ന് വാങ്ങേണ്ട; വീട്ടിലുണ്ടാക്കാം ക്രിസ്പി കേരള മിക്സ്ചർ

> **Lead Summary:** നാവിൽ കപ്പലോടിക്കുന്ന രുചിയിൽ, ചായക്കടകളിലെ അതേ തനിമയോടെ ഒരു കിടിലൻ കേരള മിക്സ്ചർ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ? നാലുമണി ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്നാക്സ് ആണിത്. ലളിതമായ ചേരുവകൾ കൊണ്ട് പ്രിസർവേറ്റീവുകൾ ഒന്നുമില്ലാതെ ശുദ്ധമായ വെളിച്ചെണ്ണയിൽ നമുക്കിത് എളുപ്പത്തിൽ ഉണ്ടാക്കാം. ഇതിന്റെ റെസിപ്പി താഴെ നൽകുന്നു.

## Article Content

നാവിൽ കപ്പലോടിക്കുന്ന രുചിയിൽ, ചായക്കടകളിലെ അതേ തനിമയോടെ ഒരു കിടിലൻ കേരള മിക്സ്ചർ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ? നാലുമണി ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്നാക്സ് ആണിത്. ലളിതമായ ചേരുവകൾ കൊണ്ട് പ്രിസർവേറ്റീവുകൾ ഒന്നുമില്ലാതെ ശുദ്ധമായ വെളിച്ചെണ്ണയിൽ നമുക്കിത് എളുപ്പത്തിൽ ഉണ്ടാക്കാം. ഇതിന്റെ റെസിപ്പി താഴെ നൽകുന്നു.

**ചേരുവകൾ****

തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു പാത്രത്തിൽ രണ്ട് കപ്പ് കടലമാവ്, അര കപ്പ് അരിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കായം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറേശ്ശെ വെള്ളമൊഴിച്ച് ഇടിയപ്പത്തിന്റെ മാവിനേക്കാൾ അല്പം കൂടി അയഞ്ഞ പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം, ചൂടായ വെളിച്ചെണ്ണയിലേക്ക് സേവനാഴി ഉപയോഗിച്ച് ഈ മാവ് ചുറ്റിച്ചൊഴിച്ച് ക്രിസ്പിയാകുന്നത് വരെ വറുത്തെടുക്കുക.

വറുത്തു മാറ്റിയ സേവ ചൂടാറിയ ശേഷം കൈകൊണ്ട് ചെറുതായി പൊട്ടിച്ചുവെക്കണം. തുടർന്ന് അതേ എണ്ണയിൽ തന്നെ നിലക്കടല, പൊട്ടുകടല, തൊലി കളയാതെ ചതച്ച വെളുത്തുള്ളി, കറിവേപ്പില എന്നിവ ഓരോന്നായി വറുത്തെടുക്കുക.

വെളുത്തുള്ളി ഗോൾഡൻ നിറമാകുന്നത് വരെ വറുക്കാൻ ശ്രദ്ധിക്കണം, ഇതാണ് മിക്സ്ചറിന് പ്രത്യേക മണം നൽകുന്നത്. അവസാനമായി വറുത്തുവെച്ചിരിക്കുന്ന സേവയും മറ്റു ചേരുവകളും ഒരു വലിയ പാത്രത്തിലിട്ട്, ആവശ്യത്തിന് മുളകുപൊടിയും ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചാൽ രുചികരമായ ഹോംമേഡ് മിക്സ്ചർ തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339925/homemade-crispy-kerala-mixture)