---
title: "ലഹരിവേട്ടയ്ക്കിടെ കൊലവിളി; എക്സൈസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ"
english_title: "Suspects arrested for trying to load and unload car through excise officer's body"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339907/suspects-arrested-for-trying-to-load-and-unload-car-through-excise-officers-body"
published_at: "2026-02-03T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981cf38a4a8c_Suspects_arrested_for_trying_to_load_and_unload_car_through_excise_officers_body.jpg"
keywords: []
---

# ലഹരിവേട്ടയ്ക്കിടെ കൊലവിളി; എക്സൈസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

> **Lead Summary:** **പത്തനംതിട്ട: [ **കഞ്ചാവ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാൻ, ആസിഫ് എന്നിവരാണ് പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥനായ ആനന്ദിന് നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്.

## Article Content

**പത്തനംതിട്ട: [ **കഞ്ചാവ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാൻ, ആസിഫ് എന്നിവരാണ് പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥനായ ആനന്ദിന് നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്.

ലഹരിമരുന്ന് കൈമാറ്റം നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് പരിശോധനയ്ക്കെത്തിയതായിരുന്നു എക്സൈസ് സംഘം. പ്രതികളെ തടയാൻ ശ്രമിച്ച ആനന്ദിനെ പ്രതികൾ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും അദ്ദേഹം വശത്തേക്ക് ഉരുണ്ടു മാറിയതിനാൽ ജീവൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ആനന്ദിന്റെ കാലിന് രണ്ട് ഗുരുതരമായ പൊട്ടലുകളുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായ പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339907/suspects-arrested-for-trying-to-load-and-unload-car-through-excise-officers-body)