---
title: "'ഇൻ്റർവ്യൂ നൽകിയത് ചാനലിന് പണം നൽകി, എൻ്റെ മുന്നിലിരുന്ന് സംസാരിക്കാൻ ധൈര്യമുണ്ടോ?'; രാഹുൽ മാങ്കൂട്ടത്തിലിനെ സംവാദത്തിന് വെല്ലുവിളിച്ച് എം.എ. ഷഹനാസ്"
english_title: "MA Shahnaz challenges Rahul Mangkootatil to a debate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339906/ma-shahnaz-challenges-rahul-mangkootatil-to-a-debate"
published_at: "2026-02-03T15:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981ce47a7b5f_ma_shahanaz.jpg"
keywords: []
---

# 'ഇൻ്റർവ്യൂ നൽകിയത് ചാനലിന് പണം നൽകി, എൻ്റെ മുന്നിലിരുന്ന് സംസാരിക്കാൻ ധൈര്യമുണ്ടോ?'; രാഹുൽ മാങ്കൂട്ടത്തിലിനെ സംവാദത്തിന് വെല്ലുവിളിച്ച് എം.എ. ഷഹനാസ്

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ യഥാർത്ഥ സ്വഭാവം പുറത്തുകൊണ്ടുവരാൻ കോൺഗ്രസിനകത്ത് ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. സംഘടനയ്ക്കകത്തും പുറത്തുമുള്ള സ്ത്രീകളുടെ ഫോണുകളിലേക്ക് രാഹുൽ അയച്ച സന്ദേശങ്ങൾ പരിശോധിച്ചാൽ ഇയാൾ ആരാണെന്നും എന്താണെന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് ഷഹനാസ് തുറന്നടിച്ചു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ യഥാർത്ഥ സ്വഭാവം പുറത്തുകൊണ്ടുവരാൻ കോൺഗ്രസിനകത്ത് ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. സംഘടനയ്ക്കകത്തും പുറത്തുമുള്ള സ്ത്രീകളുടെ ഫോണുകളിലേക്ക് രാഹുൽ അയച്ച സന്ദേശങ്ങൾ പരിശോധിച്ചാൽ ഇയാൾ ആരാണെന്നും എന്താണെന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് ഷഹനാസ് തുറന്നടിച്ചു.

രാഹുൽ ഒരു 'കോഴി' ആണെന്ന് തനിക്ക് നേരത്തെതന്നെ നന്നായി അറിയാമായിരുന്നുവെന്നും ഒരു പ്രമുഖ ചാനൽ അഭിമുഖത്തിലൂടെ വെള്ളപൂശാനിറങ്ങിയ രാഹുൽ ചാനലിൽ ഇരുന്നതുപോലെ എൻ്റെ മുൻപിൽ ഇരിക്കാൻ ധൈര്യമുണ്ടോ എന്നും ഷഹനാസ് ചോദിച്ചു.

താൻ രാഹുലിന്റെ സുഹൃത്താണെന്ന വാദം പൂർണ്ണമായും ഷഹനാസ് തള്ളി. തങ്ങൾക്കിടയിൽ അങ്ങനെയൊരു സൗഹൃദവുമില്ലെന്നും ഡൽഹിയിലെ കർഷക സമരത്തിന് ക്ഷണിച്ചപ്പോൾ അത് നിരസിച്ച വ്യക്തിയാണ് താനെന്നും അവർ വ്യക്തമാക്കി. ഓരോ സ്ത്രീയെയും വളരെ വിദഗ്ദ്ധമായി പറ്റിക്കാൻ അറിയുന്ന വ്യക്തിയാണ് രാഹുൽ.

ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന ചെന്ന് ആ സ്ത്രീയെ ചൂഷണം ചെയ്യുകയും, പിന്നീട് നമുക്ക് കല്യാണം കഴിക്കണമെങ്കിൽ നീ ​ഗർഭിണി ആകണമെന്ന് പറഞ്ഞ് നിർബന്ധിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രം നടത്തിക്കുകയും ചെയ്ത സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ ഷഹനാസ്, ഇത്തരമൊരു പീഡകനെയാണോ കേരളം കഴിഞ്ഞ ദിവസം ചാനലിലിരുന്ന് കേട്ടതെന്ന് ചോദിച്ചു.

നിലമ്പൂർ തെരഞ്ഞെടുപ്പ് സമയത്ത് അതിജീവിതയുടെ പരാതിയിൽ പറയുന്ന ഗർഭച്ഛിദ്രം നടന്നുവെന്ന് പറയുന്ന കാലയളവിൽ പോലും പുതിയ ഇരകളെ കണ്ടെത്താനായിരുന്നു രാഹുലിന്റെ ശ്രമം. തനിക്ക് സാഹിത്യത്തിലുള്ള താല്പര്യം മുതലെടുത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ നടത്താം എന്ന വ്യാജേന തന്നെ കാണാൻ രാഹുൽ നിരന്തരം ശ്രമിച്ചിരുന്നു.

മാധ്യമപ്രവർത്തകർക്കിടയിൽ പോലും രാഹുലിന്റെ ശല്യം അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ടെന്ന് ഷഹനാസ് ആരോപിച്ചു. ഒരു ചാനൽ ചർച്ചയ്ക്ക് വേണ്ടി ബന്ധപ്പെട്ടാൽ പോലും അയാൾ പിന്നീട് നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്യും. അതൊക്കെ എല്ലാവർക്കുമറിയാവുന്ന കാര്യങ്ങളല്ലേ?.

തനിക്കെതിരെ പരാതി നൽകുന്ന പെൺകുട്ടികൾക്ക് പോലും ഇയാൾ മെസേജ് അയച്ച് അവരെ ട്രോമയിലാക്കുകയാണ്. നീയെന്തേ എനിക്കെതിരെ പരാതി കൊടുക്കുന്നില്ലേ... നിനക്ക് പരാതിയില്ലേ എന്ന സന്ദേശങ്ങളയച്ച് പരാതി നൽകാത്ത സ്ത്രീകളെയും ഇയാൾ ട്രോമയിലാക്കുന്നു.

സാധാരണയായി വാക്കുകൾക്ക് തടസമുണ്ടാകാത്ത പ്രമുഖ വാർത്താ അവതാരകന് ഇന്നലെ എന്തേ രാഹുലിനോട് ഒരു ചോദ്യം പോലും തിരിച്ച് ചോദിക്കാൻ കഴിയാത്തതെന്നും ഷഹനാസ് ചോദിച്ചു. എന്തുകൊണ്ട് എല്ലാം കേട്ടുനിന്ന് മറുത്തൊരക്ഷരം പറയാൻ പറ്റാതെ പോയത്. രാഹുലിന്റെ ഫോൺ സംഭാഷണങ്ങളിലെ മ്ലേച്ഛമായ ഭാഷയെക്കുറിച്ച് എന്തുകൊണ്ട് അവതാരകന്‍ ചോദിച്ചില്ലെന്നും ഷഹനാസ് ചോദിച്ചു. ചാനലിന് പണം നൽകിയാണ് രാഹുൽ ഈ അഭിമുഖം സംഘടിപ്പിച്ചതെന്നാണ് താൻ അറിഞ്ഞതെന്നും അവർ പറഞ്ഞു.

> താൻ മനനഷ്ടത്തിന് കേസ് കൊടുക്കാൻ പറഞ്ഞു എന്നത് രാഹുൽ വളച്ചൊടിച്ചതാണെന്നും ഷഹനാസ് പറഞ്ഞു. "നീ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ നീ പോയി കേസ് കൊടുക്ക്" എന്നാണ് താൻ പറഞ്ഞത്. അതിനെയാണ് രാഹുൽ വളച്ചൊടിച്ചത്.

പരാതി നൽകുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന രീതിയാണ് കോൺഗ്രസിലുള്ളത്. പ്രമുഖ ചാനലിന് പണം നൽകിയാണ് രാഹുൽ അഭിമുഖം സംഘടിപ്പിച്ചതെന്നാണ് ഞാനറിഞ്ഞത്. രാഹുൽ പറയുന്ന കാര്യങ്ങൾ മാത്രം കേട്ടിരുന്ന മാധ്യമപ്രവർത്തകന്റെയുെ ചാനലിന്റെയും നിലപാടിനോട് പുച്ഛമാണെന്നും ഷഹനാസ് പറഞ്ഞു. പാർട്ടിക്കുള്ളിലെ അനീതികൾക്കെതിരെ സംസാരിച്ചതുകൊണ്ടാണ് തന്നെ ഇപ്പോൾ അവഗണിക്കുന്നത്. ഇയാൾക്കെതിരെ പരാതിയുമായി ഏതെങ്കിലും ഒരു സ്ത്രീ മുന്നോട്ടുവന്നാൽ താൻ അവർക്കൊപ്പം നിൽക്കുമെന്നും രാഹുലിനെതിരെ പോരാടുമെന്നും ഷഹനാസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339906/ma-shahnaz-challenges-rahul-mangkootatil-to-a-debate)