---
title: "ഉച്ചയ്ക്ക് ചോറും കഴിച്ച് ഉറങ്ങാൻ വരട്ടെ...; 'ഉച്ചയുറക്കം' ഗുണമാണോ ദോഷമാണോ? അറിഞ്ഞിരിക്കാം "
english_title: "Is 'napping' good or bad? You may want to know"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339864/is-napping-good-or-bad-you-may-want-to-know"
published_at: "2026-02-03T14:06:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981b3afcd8eb_sleep.jpg"
keywords: []
---

# ഉച്ചയ്ക്ക് ചോറും കഴിച്ച് ഉറങ്ങാൻ വരട്ടെ...; 'ഉച്ചയുറക്കം' ഗുണമാണോ ദോഷമാണോ? അറിഞ്ഞിരിക്കാം 

> **Lead Summary:** **** ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങുന്നത് പലർക്കും പതിവുള്ള കാര്യമാണ് . ഉച്ചയുറക്കം ശരീരത്തിന് ഗുണകരമാണോ ദോഷകരമാണോ എന്നത് ഒരു വലിയ ചർച്ചാവിഷയമാണ്. എങ്ങനെയൊക്കെ ബാധിക്കും എന്ന് നോക്കിയാലോ?

## Article Content

**** ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങുന്നത് പലർക്കും പതിവുള്ള കാര്യമാണ് . ഉച്ചയുറക്കം ശരീരത്തിന് ഗുണകരമാണോ ദോഷകരമാണോ എന്നത് ഒരു വലിയ ചർച്ചാവിഷയമാണ്. എങ്ങനെയൊക്കെ ബാധിക്കും എന്ന് നോക്കിയാലോ?

ഉച്ചയുറക്കത്തിന്റെ ഗുണങ്ങൾ****

*ഊർജ്ജം വർദ്ധിപ്പിക്കുന്നു: പത്തു മുതൽ ഇരുപത് മിനിറ്റ് വരെയുള്ള ലഘുനിദ്ര തലച്ചോറിന് ഉന്മേഷം നൽകുകയും ജോലികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.*

*മാനസിക സമ്മർദ്ദം കുറയ്ക്കുന്നു: മനസ്സിന് ശാന്തത നൽകാനും ബിപി (രക്തസമ്മർദ്ദം) കുറയ്ക്കാനും ചെറിയ ഉച്ചയുറക്കം നല്ലതാണ്.*

*ഓർമ്മശക്തി: പഠനങ്ങളും കാര്യങ്ങൾ ഓർത്തുവെക്കാനുള്ള കഴിവും വർദ്ധിപ്പിക്കാൻ ഉച്ചയുറക്കം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.*

**ദോഷകരമാകുന്നത് എപ്പോൾ? **

*ഉറക്കമില്ലായ്മ: ഉച്ചയ്ക്ക് അമിതമായി ഉറങ്ങുന്നത് രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം .*

*മടി: ഒരു മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് എഴുന്നേൽക്കുമ്പോൾ കൂടുതൽ ക്ഷീണവും മടിയും ഉണ്ടാക്കാൻ കാരണമാകും.*

*ആരോഗ്യപ്രശ്നങ്ങൾ: പ്രമേഹം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ഉച്ചയ്ക്ക് അമിതമായി ഉറങ്ങുന്നത് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339864/is-napping-good-or-bad-you-may-want-to-know)