---
title: "വിധിയുടെ ക്രൂരത; ഉപ്പ മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു"
english_title: "A middle-aged man died after being hit by a train in Ramapuram, Malappuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339858/a-middle-aged-man-died-after-being-hit-by-a-train-in-ramapuram-malappuram"
published_at: "2026-02-03T13:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981afa6e708c_dead.jpg"
keywords: []
---

# വിധിയുടെ ക്രൂരത; ഉപ്പ മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **മലപ്പുറം: ** മലപ്പുറം രാമപുരത്ത് മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ചു . രാമപുരം സ്ക്കൂൾപ്പടി പരേതനായ ചാക്യാർതൊടി സൈതിന്റെ മൂത്തമകൻ ഇബ്രാഹിം എന്ന കുഞ്ഞാൻ ആണ് ട്രെയിൻ തട്ടി മരിച്ചത്.

## Article Content

**മലപ്പുറം: ** മലപ്പുറം രാമപുരത്ത് മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ചു . രാമപുരം സ്ക്കൂൾപ്പടി പരേതനായ ചാക്യാർതൊടി സൈതിന്റെ മൂത്തമകൻ ഇബ്രാഹിം എന്ന കുഞ്ഞാൻ ആണ് ട്രെയിൻ തട്ടി മരിച്ചത്.

തിങ്കളാഴ്ച രാത്രി ഷോർണൂർ–നിലമ്പൂർ റെയിൽവേ ലൈനിലാണ് ട്രെയിൻ തട്ടിയത്. ഉപ്പയുടെ വിയോഗത്തിന് ഒരാഴ്ച പിന്നിടുന്നതിനിടെ മകന്റെയും ദാരുണ മരണം.   ജനുവരി 24നാണ് ഇബ്രാഹിമിന്റെ പിതാവും ‘സൈദ് ബീഡി’ കമ്പനി ഉടമയുമായ രാമപുരത്തെ സൈത് അന്തരിച്ചത്.

വിവരം ലഭിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉമ്മ: പിലാത്തൊടി കുഞ്ഞിമ്മ (രാമപുരം). സഹോദരങ്ങൾ: അശ്റഫ്, റെജിലീന, ബുഷ്റ, ഫൈസലാബി, ഫൗസിയ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339858/a-middle-aged-man-died-after-being-hit-by-a-train-in-ramapuram-malappuram)