---
title: "രാത്രി ഭക്ഷണം സൂപ്പാക്കാം, വണ്ണം കുറയ്ക്കാം; ഇതാ ആരോഗ്യവും രുചിയും നിറഞ്ഞ ഒരു മാജിക് കൂട്ട്"
english_title: "Let's see how to prepare a vegetable soup."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339850/lets-see-how-to-prepare-a-vegetable-soup"
published_at: "2026-02-03T13:28:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981aa9c59740_COOKERY.jpg"
keywords: []
---

# രാത്രി ഭക്ഷണം സൂപ്പാക്കാം, വണ്ണം കുറയ്ക്കാം; ഇതാ ആരോഗ്യവും രുചിയും നിറഞ്ഞ ഒരു മാജിക് കൂട്ട്

> **Lead Summary:** **[[truevisionnews.com] ]**ആരോഗ്യസംരക്ഷണത്തിൽ സൂപ്പിനുള്ള പ്രാധാന്യം ഇന്ന് ഏവർക്കും അറിവുള്ളതാണ്. ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്താനും ദഹനം സുഗമമാക്കാനും സഹായിക്കുന്ന സൂപ്പുകൾ പോഷകങ്ങളുടെ കലവറയാണ്.

## Article Content

**[[truevisionnews.com] ]**ആരോഗ്യസംരക്ഷണത്തിൽ സൂപ്പിനുള്ള പ്രാധാന്യം ഇന്ന് ഏവർക്കും അറിവുള്ളതാണ്. ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്താനും ദഹനം സുഗമമാക്കാനും സഹായിക്കുന്ന സൂപ്പുകൾ പോഷകങ്ങളുടെ കലവറയാണ്.

അമിത കാലറി നൽകാതെ തന്നെ വയറു നിറഞ്ഞെന്ന തോന്നൽ ഉണ്ടാക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് രാത്രി ഭക്ഷണത്തിന് പകരമായി സൂപ്പ് ശീലമാക്കാവുന്നതാണ്. പച്ചക്കറി കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് പോലും ഏറെ ഇഷ്ടപ്പെടുന്ന രീതിയിൽ എങ്ങനെ ഒരു വെജിറ്റബിൾ സൂപ്പ് തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ:**

കാരറ്റ് -  2

ഉരുളക്കിഴങ്ങ്- 4

സവാള (ഒന്ന് വീതം)

ബീൻസ് -5

തക്കാളി - 1

മത്തങ്ങ, - ചെറിയ കഷ്ണം

വെള്ളരിക്ക - കഷ്ണം

**വെളുത്തുള്ളി - രണ്ട് അല്ലി**

**തയ്യാറാക്കുന്ന വിധം: **

എല്ലാ പച്ചക്കറികളും നന്നായി കഴുകി അരിഞ്ഞ ശേഷം രണ്ട് കപ്പ് വെള്ളം ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. നന്നായി വെന്ത പച്ചക്കറികൾ മിക്സിയിൽ അടിച്ച് അരിച്ചെടുക്കണം. ഈ മിശ്രിതത്തിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് വീണ്ടും തിളപ്പിക്കുക.

പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർക്കുന്നതോടെ പോഷകസമൃദ്ധമായ സൂപ്പ് തയ്യാർ. കുട്ടികൾക്ക് നൽകുമ്പോൾ ഇതിലേക്ക് അല്പം വേവിച്ച മക്രോണിയോ ന്യൂഡിൽസോ ചേർത്താൽ അവർ ഇത് ഏറെ താല്പര്യത്തോടെ കഴിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339850/lets-see-how-to-prepare-a-vegetable-soup)