---
title: "വെറുമൊരു വാച്ചല്ല, കോടികളുടെ നിക്ഷേപം; 70 കോടിയുടെ 'മഴവിൽ' വാച്ച് സ്വന്തമാക്കി മൂന്ന് ഇന്ത്യക്കാർ!"
english_title: "Three Indians win a watch worth 70 crores"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339838/three-indians-win-a-watch-worth-70-crores"
published_at: "2026-02-03T12:40:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69819fe31ee9d_faaaa.jpg"
keywords: []
---

# വെറുമൊരു വാച്ചല്ല, കോടികളുടെ നിക്ഷേപം; 70 കോടിയുടെ 'മഴവിൽ' വാച്ച് സ്വന്തമാക്കി മൂന്ന് ഇന്ത്യക്കാർ!

> **Lead Summary:** **[[truevisionnews.com]]** ആഡംബര വാച്ചുകളുടെ ലോകത്തെ വിസ്മയമായ പാടെക് ഫിലിപ്പ് റെയിൻബോ മിനിറ്റ് റിപ്പീറ്റർ ഹൗട്ട് ജോയ്‌ലറി ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ചാവിഷയമാകുന്നു. കലയും സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ അപൂർവ സൃഷ്ടി സ്വന്തമാക്കാൻ പണത്തിനപ്പുറം ബ്രാൻഡുമായുള്ള ദീർഘകാല ബന്ധവും പ്രശസ്തിയും അനിവാര്യമാണ്.

## Article Content

**[[truevisionnews.com]]** ആഡംബര വാച്ചുകളുടെ ലോകത്തെ വിസ്മയമായ പാടെക് ഫിലിപ്പ് റെയിൻബോ മിനിറ്റ് റിപ്പീറ്റർ ഹൗട്ട് ജോയ്‌ലറി ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ചാവിഷയമാകുന്നു. കലയും സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ അപൂർവ സൃഷ്ടി സ്വന്തമാക്കാൻ പണത്തിനപ്പുറം ബ്രാൻഡുമായുള്ള ദീർഘകാല ബന്ധവും പ്രശസ്തിയും അനിവാര്യമാണ്.

ഏകദേശം 21 മുതൽ 25 കോടി രൂപ വരെ റീട്ടെയിൽ വിലയുള്ള ഈ വാച്ചിന് കളക്ടേഴ്സ് മാർക്കറ്റിൽ 70 കോടി രൂപ വരെ മൂല്യം ലഭിക്കാറുണ്ട്. ഇന്ത്യയിൽ നിലവിൽ സൽമാൻ ഖാൻ, അനന്ത് അംബാനി, ഗായകൻ കരൺ ഔജ്‌ല എന്നിവർക്ക് മാത്രമാണ് ഈ ഫാഷൻ വിസ്മയം കൈവശമുള്ളത്.

18 കാരറ്റ് റോസ് ഗോൾഡിൽ തീർത്ത ഇതിന്റെ കേസിൽ 52 മൾട്ടികളർ സഫയറുകളും നൂറുകണക്കിന് ഡയമണ്ടുകളും 'ഇൻവിസിബിൾ സെറ്റിംഗ്' രീതിയിൽ പതിപ്പിച്ചിരിക്കുന്നു. വാച്ചിന്റെ വശത്തുള്ള ലിവർ അമർത്തിയാൽ സംഗീതത്തിലൂടെ സമയം അറിയിക്കുന്ന 'മിനിറ്റ് റിപ്പീറ്റർ' ഇതിന്റെ പ്രത്യേകതയാണ്.

പാടെക് ഫിലിപ്പിന്റെ പ്രശസ്തമായ 'R 27' മെക്കാനിസത്തിൽ പ്രവർത്തിക്കുന്ന ഈ വാച്ച് മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള സ്ട്രാപ്പുകളിലാണ് ലഭ്യമാകുന്നത്. കേവലം ഒരു ആഭരണമെന്നതിലുപരി മികച്ചൊരു നിക്ഷേപമായാണ് ഫാഷൻ ലോകം ഈ മഴവിൽ വിസ്മയത്തെ നോക്കിക്കാണുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339838/three-indians-win-a-watch-worth-70-crores)